Categories: Kerala

ബിന്ദു അമ്മിണിയെ എടുത്തുകുടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

ദില്ലി: വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ ശബരിമല യുവതിപ്രവേശന വിധി അവസാന വാക്കല്ലലോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ബിന്ദു അമ്മിണിയുടെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങിനോടാണ് ചോദ്യമുന്നയിച്ചത്. ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്ന ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബിന്ദു അമ്മിണിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസ് വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ ശബരിമല യുവതിപ്രവേശന വിധി അവസാന വാക്കല്ലലോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അഭിഭാഷകയോട് ആരാഞ്ഞു. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും വിധിയെ നിരാകരിക്കാന്‍ കഴിയില്ലെന്നും ഇന്ദിരാ ജയ്‌സിങ് മറുപടി നല്‍കി.

ബിന്ദു അമ്മിണിക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കണം. ബിന്ദു പലതവണ ആക്രമണത്തിനിരയായി. സുരക്ഷ ഒരുക്കാന്‍ പോലീസ് തയാറല്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. വാദമുഖങ്ങള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ, രഹ്ന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ആവശ്യവും അടുത്തയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി. ശബരിമല വിധി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണം, ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ബിന്ദു അമ്മിണിയുടെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ, ബിന്ദു അമ്മിണിക്കെതിരെ കൊച്ചി കമ്മിഷണര്‍ ഓഫീസ് പരിസരത്തുവച്ച് ആക്രമണം ഉണ്ടായിരുന്നു. ശബരിമല സന്ദര്‍ശിക്കാനെത്തിയ ഭൂ മാതാവ് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭന്‍ മുളക് സ്പ്രേ ചെയ്യുകയായിരുന്നു.

admin

Recent Posts

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സമൂഹമാദ്ധ്യമമായ…

19 mins ago

കുവൈറ്റ് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു; മരിച്ച 4 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. 14 മലയാളികള്‍ അടക്കം 31…

46 mins ago

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

50 mins ago

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

9 hours ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

10 hours ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

10 hours ago