തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പക്ഷികൾ
തായ്‌ലൻഡിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമാർഗം കടത്തിക്കൊണ്ട് വന്ന അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ തിരിച്ചയച്ചു. വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരിച്ചയച്ചത്. തായ്‌ലൻഡിലെ അനിമൽ ക്വാറന്‍റൈന്‍ അതോറിറ്റി അധികൃതർ പക്ഷികളെ ഏറ്റുവാങ്ങി.
പക്ഷിക്കടത്തിൽ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരെ കോടതിയിൽ ഹാജരാക്കി ഈ മാസം17വരെ റിമാൻ്റ് ചെയ്തു. ഞായറാഴ്ച രാത്രി തായ് എയർവേസിന്‍റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് പക്ഷികളെ കടത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലവരുന്ന പക്ഷികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…