ഇന്ന് ദേശീയ ഏകതാ ദിനം. രാഷ്ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയ പുത്രൻ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് ദേശീയ ഏകതാ ദിനമായി ആചരിക്കുന്നത്. ഇന്ന് പട്ടേലിന്റെ 145-ാം ജന്മദിനമാണ്.
മാറ്റിനിർത്തപ്പെടേണ്ടതോ പിന്നിൽ ചേർക്കേണ്ടതോ അല്ല സർദാർ വല്ലഭായി പട്ടേലിന്റെ ജീവിതവും സേവനങ്ങളുമെന്ന നിലപാടിലാണ് 2014 മുതൽ നരേന്ദ്ര മോദി സർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഏകതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ചത്. ചേർക്കേണ്ടതിനെ ചേർത്തും അകറ്റേണ്ടവയെ ചങ്കുറപ്പോടെ വേർപെടുത്തിയും ആധുനിക ഭാരതത്തെ രൂപപ്പെടുത്തിയ ക്രാന്തദർശിയായിിരുന്നു പട്ടേല്‍. പ്രതിച്ഛായ നഷ്ടമാകാതിരിക്കാൻ പ്രീണനങ്ങൾക്ക് പിറകെ പോയ രാഷ്ട്രീയ ബിംബങ്ങളുടെ കണ്ണിലെ കരടായിരുന്നു എന്നും സർദാർ പട്ടേൽ.
ബ്രിട്ടീഷ് രാജ് ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്നിച്ചപ്പോഴും ക്വിറ്റ് ഇന്ത്യ സമരത്തിനും ബർദോളി സത്യാഗ്രഹത്തിനും നേതൃനിരയിൽ നിൽക്കുമ്പോഴുമെല്ലാം പട്ടേലിനെ വ്യത്യസ്തനാക്കിയതും അനുരഞ്ജനങ്ങൾക്ക് വശംവദനാകാത്ത സ്വഭാവസവിശേഷത തന്നെയായിരുന്നു. അധികാര വടംവലികൾക്കോ സ്ഥാനമാനങ്ങൾക്കോ പിന്നാലെ പോകാതെ ദേശീയോദ് ഗ്രഥനത്തിനായി മാത്രം നിലകൊണ്ട പട്ടേൽ 1946ലെ കോൺഗ്രസ്സ് പ്രസിഡൻസി തിരഞ്ഞെടുപ്പിൽ ഗാന്ധിജിയുടെ ആഗ്രഹപ്രകാരം നെഹ്റുവിനായി വഴിമാറി.
രൂപവും ഭാവവും ശാന്തത പ്രതിഫലിപ്പിക്കുമ്പോഴും ഉള്ളിലെ നിശ്ചയദാർഢ്യത്തിന് കാരിരുമ്പിന്റെ കരുത്തു തന്നെയായിരുന്നു അദ്ദേഹത്തിന്. ഇതേ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഗുജറാത്തിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച പട്ടേൽ സ്വപ്രയത്നം കൊണ്ട് ബാരിസ്റ്റർ പഠനത്തിനായി ലണ്ടനിലെത്തിയതും 36 മാസം ദൈർഘ്യമുള്ള പഠനം വെറും 30 മാസം കൊണ്ട് പൂർത്തിയാക്കിയതും.
രാജ്യത്തെ ആദ്യ പ്രധാനമന്ത്രി പദമെന്നത് അന്ന് പട്ടേലിന് അത്ര വിദൂരമായിരുന്നില്ല. ഡോക്ടർ രാജേന്ദ്രപ്രസാദിനെപ്പോലെയും ജെആർഡി റ്റാറ്റയെപ്പോലെയുമുള്ള നിരവധി ദേശസ്നേഹികൾ നെഹ്രുവിനെക്കാൾ മികച്ച പ്രധാനമന്ത്രിയാകുമായിരുന്നു എന്ന് പട്ടേൽ ആവർത്തിച്ച് പറഞ്ഞത് ഇന്നും ചരിത്രത്തിൽ പ്രതിധ്വനിക്കുന്നു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…