കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് സുരക്ഷ നല്‍കാന്‍ ഉത്തരവ്. കോട്ടയം വിറ്റ്നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ ഒരുക്കുന്നതിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം. ഇതിന് നടപടി സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂവാറ്റുപുഴ ജ്യോതിഭവനിലാണ് സിസ്റ്റര്‍ ലിസി ഇപ്പോള്‍ താമസിക്കുന്നത്. തിരിച്ച് വിജയവാഡയില്‍ എത്തണമെന്ന് എഫ്.സി.സി. പ്രൊവിന്‍സ് അധികൃതര്‍ ആവശ്യപ്പെടുകയാണെന്ന് സിസ്റ്റര്‍ ലിസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് വ്യാജപ്രചാരണമാണെന്നായിരുന്നു പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറുടെ നിലപാട്. ഫ്രാങ്കോയ്‌ക്കെതിരേയുള്ള കുറ്റപത്രം പാലാ കോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു.
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…