Saturday, September 19, 2026

ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസ്; പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് സുരക്ഷ നല്‍കാന്‍ ഉത്തരവ്

കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് സുരക്ഷ നല്‍കാന്‍ ഉത്തരവ്. കോട്ടയം വിറ്റ്നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ ഒരുക്കുന്നതിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം. ഇതിന് നടപടി സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂവാറ്റുപുഴ ജ്യോതിഭവനിലാണ് സിസ്റ്റര്‍ ലിസി ഇപ്പോള്‍ താമസിക്കുന്നത്. തിരിച്ച്‌ വിജയവാഡയില്‍ എത്തണമെന്ന് എഫ്.സി.സി. പ്രൊവിന്‍സ് അധികൃതര്‍ ആവശ്യപ്പെടുകയാണെന്ന് സിസ്റ്റര്‍ ലിസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് വ്യാജപ്രചാരണമാണെന്നായിരുന്നു പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറുടെ നിലപാട്. ഫ്രാങ്കോയ്‌ക്കെതിരേയുള്ള കുറ്റപത്രം പാലാ കോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു.

Related Articles

Latest Articles