പാവയ്ക്ക കൊണ്ടുള്ള വിഭവങ്ങള്‍ പലര്‍ക്കും ഇഷ്ടമല്ല. കാരണം കയ്പ്പുതന്നെ. എന്നാല്‍ അത് പലരുടെയും തെറ്റിദ്ധാരണയാണ്. പാവയ്ക്ക നന്നായി പാചകം ചെയ്യാന്‍ അറിയാത്തതാണ് പ്രശ്‌നം. കയ്യിപ്പില്ലാതെ നല്ല രുചികരമായ പാവക്ക കിച്ചടി എങ്ങിനെ വെയ്ക്കാമെന്നാണ് ഇനി പറയുന്നത്.
ചേരുവകള്‍
പാവയ്ക്ക 200 ഗ്രാം
വെളിച്ചെണ്ണ 250 ഗ്രാം
തൈര് 500 ഗ്രാം
പാണ്ടിമുളക് 5 എണ്ണം
കടുക് -ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി 3
വെളുള്ളി 4
പച്ചമുളക് 5 എണ്ണം
നല്ല ജീരകം പൊടി അര ടീസ്പൂണ്‍
ഉലുവപ്പൊടി -ഒരു നുള്ള്
നെയ്യ് ഒരു ടീസ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുംവിധം
പാവയ്ക്ക കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് വെക്കുക. ചൂടായ എണ്ണയിലിട്ട് വറുത്ത് കോരിവെക്കാം. നന്നായി മൊരിഞ്ഞ പാവക്ക കൈക്കൊണ്ട് പൊടിച്ച് മാറ്റിവെക്കുക. ചീന ചട്ടിയില്‍ അല്‍പ്പം എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞത്,വെളുത്തുള്ളി ചതച്ചത്,പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്,ഒരിതള്‍ കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവ വാടി വരുന്ന സമയത്ത് വറ്റല്‍മുളക് ഇടുക,തുടര്‍ന്ന് തീ കുറച്ച് ജീരക്‌പ്പൊടി,ഉലുവപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയതിന് ശേഷം പൊടിച്ച് വച്ച പാവയ്ക്കയും ചേര്‍ത്ത് തണുക്കാന്‍ വെയ്ക്കുക. ഈ സമയം നെയ്യ് താളിക്കുക തണുത്ത് കഴിഞ്ഞാല്‍ തൈര് ചേര്‍ത്ത് നല്ലവണ്ണം ഇളക്കി ഒരിതള്‍ കറിവേപ്പില മുകളില്‍ വിതറുക.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…