Sunday, May 5, 2024
spot_img

കയ്പ്പില്ലാതെ പാവയ്ക്ക കിച്ചടി തയ്യാറാക്കാം

പാവയ്ക്ക കൊണ്ടുള്ള വിഭവങ്ങള്‍ പലര്‍ക്കും ഇഷ്ടമല്ല. കാരണം കയ്പ്പുതന്നെ. എന്നാല്‍ അത് പലരുടെയും തെറ്റിദ്ധാരണയാണ്. പാവയ്ക്ക നന്നായി പാചകം ചെയ്യാന്‍ അറിയാത്തതാണ് പ്രശ്‌നം. കയ്യിപ്പില്ലാതെ നല്ല രുചികരമായ പാവക്ക കിച്ചടി എങ്ങിനെ വെയ്ക്കാമെന്നാണ് ഇനി പറയുന്നത്.

ചേരുവകള്‍
പാവയ്ക്ക 200 ഗ്രാം
വെളിച്ചെണ്ണ 250 ഗ്രാം
തൈര് 500 ഗ്രാം
പാണ്ടിമുളക് 5 എണ്ണം
കടുക് -ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി 3
വെളുള്ളി 4
പച്ചമുളക് 5 എണ്ണം
നല്ല ജീരകം പൊടി അര ടീസ്പൂണ്‍
ഉലുവപ്പൊടി -ഒരു നുള്ള്
നെയ്യ് ഒരു ടീസ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുംവിധം
പാവയ്ക്ക കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് വെക്കുക. ചൂടായ എണ്ണയിലിട്ട് വറുത്ത് കോരിവെക്കാം. നന്നായി മൊരിഞ്ഞ പാവക്ക കൈക്കൊണ്ട് പൊടിച്ച് മാറ്റിവെക്കുക. ചീന ചട്ടിയില്‍ അല്‍പ്പം എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞത്,വെളുത്തുള്ളി ചതച്ചത്,പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്,ഒരിതള്‍ കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവ വാടി വരുന്ന സമയത്ത് വറ്റല്‍മുളക് ഇടുക,തുടര്‍ന്ന് തീ കുറച്ച് ജീരക്‌പ്പൊടി,ഉലുവപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയതിന് ശേഷം പൊടിച്ച് വച്ച പാവയ്ക്കയും ചേര്‍ത്ത് തണുക്കാന്‍ വെയ്ക്കുക. ഈ സമയം നെയ്യ് താളിക്കുക തണുത്ത് കഴിഞ്ഞാല്‍ തൈര് ചേര്‍ത്ത് നല്ലവണ്ണം ഇളക്കി ഒരിതള്‍ കറിവേപ്പില മുകളില്‍ വിതറുക.

Related Articles

Latest Articles