ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രത്യേക തരം ജീവിയെ കണ്ടെത്തിയത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്( bizzare creature found australia). സിഡ്‌നിയിലെ മാരിക്ക്വിൽ സബർബിൽ നിന്നാണ് ജീവിയെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കനത്ത മഴയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് അത്ഭുത ജീവിയെ കണ്ടെത്തുന്നത്. ജോഗിംഗിനുപോയ ഹേയ്‌സ് എന്ന യുവാവാണ് ആദ്യമായി ജീവിയെ കാണുന്നത്. തുടർന്ന് ഇയാൾ അതിന്റെ വീഡിയോ എടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇപ്പോൾ വീഡിയോ വൈറലായതോടെ നിരവധി ശാസ്ത്രജ്ഞരും ബയോളജിസ്റ്റുകളും ജീവിയെ കുറിച്ചുള്ള തെരച്ചിലിലായി. ഇതിനെക്കുറിച്ച് കട്ടിൾ ഫിഷ് ഭ്രൂണം, തവളക്കുഞ്ഞിന് സംഭവിച്ച ജനിതക വ്യതിയാനം എന്നിങ്ങനെ നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചുവെങ്കിലും ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല. ജീവിയെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് നിലവിൽ ശാസ്ത്രലോകം
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…