മൈക്ക് ഫിൻകെ
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സഞ്ചാരികളെ അടിയന്തരമായി ഭൂമിയിലേക്ക് മടക്കികൊണ്ടുവന്ന സംഭവത്തിൽ രോഗബാധിതന്റെ പേര് പുറത്ത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്ന മൈക്ക് ഫിൻകെ ആയിരുന്നു അത്. അദ്ദേഹം തന്നെയാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. സഹപ്രവർത്തകരായ സീന കാർഡ്മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ്, ക്രിസ് വില്യംസ്, സെർജി കുഡ്-സ്വെർച്ച്കോവ്, സെർജി മികയേവ് എന്നിവരോടും നാസയിലെയും സ്പേസ് എക്സിലെയും മുഴുവൻ ടീമുകളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സാൻഡിയഗോയിലെ സ്ക്രിപ്സ് മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
താൻ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ ബഹിരാകാശ ദൗത്യത്തിനുശേഷമുള്ള പതിവ് പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ജനുവരി എട്ടിനാണ്ദൗത്യത്തിന്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുന്നേ സഞ്ചാരികളെ മടക്കി കൊണ്ടുവരാനുള്ള തീരുമാനം നാസ ലോകത്തെ അറിയിച്ചത്. ജനുവരി 15-ന് നാല് സഞ്ചാരികൾ തിരികെയെത്തി. നാസയുടെ മൈക്ക് ഫിൻകെ, സീന കാർഡ്മാൻ, ജപ്പാനിൽനിന്ന് കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് തിരികെയെത്തിയത്.
ഒരു ബഹിരാകാശ യാത്രികനുണ്ടായ ആരോഗ്യപരമായ പ്രശ്നത്തെത്തുടർന്നാണ് ക്രൂ-11-ന്റെ യാത്ര നേരത്തെ അവസാനിപ്പിച്ചതെന്ന് നാസ വ്യക്തമാക്കിയിരുന്നുവെങ്കിലും രോഗബാധിതൻ ആരായിരുന്നുവെന്നോ എന്താണ് ആരോഗ്യപ്രശ്നമെന്നോ നാസ വെളിപ്പെടുത്തിയിരുന്നില്ല.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…