Friday, April 26, 2024
spot_img

കനത്ത മഴയിൽ ഒലിച്ചെത്തിയ ‘അത്ഭുത ജീവി’; ഉത്തരം തേടി ശാസ്ത്രജ്ഞരും ബയോളജിസ്റ്റുകളും; കൗതുകത്തോടെ ലോകം; വൈറൽ വീഡിയോ

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രത്യേക തരം ജീവിയെ കണ്ടെത്തിയത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്( bizzare creature found australia). സിഡ്‌നിയിലെ മാരിക്ക്വിൽ സബർബിൽ നിന്നാണ് ജീവിയെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കനത്ത മഴയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് അത്ഭുത ജീവിയെ കണ്ടെത്തുന്നത്. ജോഗിംഗിനുപോയ ഹേയ്‌സ് എന്ന യുവാവാണ് ആദ്യമായി ജീവിയെ കാണുന്നത്. തുടർന്ന് ഇയാൾ അതിന്റെ വീഡിയോ എടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഇപ്പോൾ വീഡിയോ വൈറലായതോടെ നിരവധി ശാസ്ത്രജ്ഞരും ബയോളജിസ്റ്റുകളും ജീവിയെ കുറിച്ചുള്ള തെരച്ചിലിലായി. ഇതിനെക്കുറിച്ച് കട്ടിൾ ഫിഷ് ഭ്രൂണം, തവളക്കുഞ്ഞിന് സംഭവിച്ച ജനിതക വ്യതിയാനം എന്നിങ്ങനെ നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചുവെങ്കിലും ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല. ജീവിയെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് നിലവിൽ ശാസ്ത്രലോകം

https://twitter.com/biologist_ellie/status/1498494130569498624

Related Articles

Latest Articles