കോഴിക്കോട്: ശബരിമല അക്രമ സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട്ടെ ബി ജെ പി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കൾ.
ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ തടഞ്ഞ കേസിലാണ് ബി ജെ പി സ്ഥാനാർത്ഥിയായ അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. എന്നാൽ ജയിലിൽ കിടന്ന് പ്രകാശ് ബാബു മത്സരിക്കുമെന്ന് ബി ജെ പി നേതൃത്വം പ്രഖ്യാപിക്കുകയും പത്രിക നൽകുകയും ചെയ്തു. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ വോട്ടഭ്യർത്ഥിച്ച് ബി ജെ പി നേതാക്കളാണ് ഇപ്പോൾ വീടുകൾ കയറുന്നത്.
നേരത്തെ അഡ്വ. പ്രകാശ് ബാബു നൽകിയ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് അഡ്വ. പ്രകാശ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശത്തിനെതിരെയുള്ള സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അഡ്വ. പ്രകാശ് ബാബു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…