BJP congratulates Prime Minister Narendra Modi
ദില്ലി: സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നീട്ടാനുള്ള തീരുമാനത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി. ആറ് മാസത്തേക്ക് കൂടിയാണ് പദ്ധതി നീട്ടിയിരിക്കുന്നത്. ഇതേതുടർന്ന് ഇന്ന് ചേർന്ന ബിജെപി പാർലമെന്ററികാര്യ യോഗമാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.
കൊവിഡ് കാലത്ത് രാജ്യത്തെ എൺപത് കോടി ജനങ്ങൾക്ക് കൈത്താങ്ങാകാൻ സൗജന്യ റേഷൻ പദ്ധതിക്ക് സാധിച്ചെന്നും രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിൽ അതീവ താത്പര്യമുള്ള സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി യോഗം വിലയിരുത്തി. 2022 സെപ്റ്റംബർ വരെയാണ് നിലവിൽ പദ്ധതി നീട്ടിയിരിക്കുന്നത്. ഇതിനായി 240 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കും. എൺപതിനായിരം കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതിയായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. കോവിഡ് മൂലം രാജ്യത്ത് ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഭോക്താക്കളായ എല്ലാവർക്കും പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി നൽകും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…