India

ദില്ലിയിൽ ബിജെപി നേതാവിനെ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തി

ദില്ലി : ദില്ലിയിൽ ബി.ജെ.പി. പ്രാദേശിക നേതാവ് അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ദില്ലി ദ്വാരകയിലെ ബി.ജെ.പി. നേതാവായ സുരേന്ദ്ര മഡിയാളയെയാണ് രണ്ടംഗ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 7.30-ഓടെ സുരേന്ദ്രയുടെ ഓഫീസിലായിരുന്നു സംഭവം നടന്നത് .

സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുന്നതിനിടെയാണ് മുഖംമറച്ചെത്തിയ രണ്ടുപേര്‍ ഓഫിസിലേക്ക് അതിക്രമിച്ച് കടക്കുകയും സുരേന്ദ്രയെ ക്രൂരമായി മര്‍ദിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നാലിൽ കൂടുതൽ തവണ സുരേന്ദ്രയ്ക്ക് നേരേ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തിന് ശേഷം രണ്ടുപ്രതികളും പുറത്ത് ബൈക്കുമായി കാത്ത് നിന്ന മൂന്നാമനും രക്ഷപ്പെട്ടു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനിടയാക്കിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തില്‍ ആരെയെങ്കിലും സംശയമുള്ളതായി സുരേന്ദ്രയുടെ കുടുംബം മൊഴി നല്‍കിയിട്ടില്ല. ആരുമായും ശത്രുതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മകന്റെയും മൊഴി. അതേസമയം സുരേന്ദ്രയുമായി ചിലര്‍ക്ക് സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നതായി വിവരങ്ങളുണ്ട്. ഇതുകേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം തുടരുകയാണ്.

2017-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു സുരേന്ദ്ര. കിസാന്‍മോര്‍ച്ചയുടെ നജഫ്ഘട്ട് ജില്ലാ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Anandhu Ajitha

Recent Posts

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

20 mins ago

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

1 hour ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

1 hour ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

2 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

2 hours ago

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

3 hours ago