Kerala

അടിമുടി മാറ്റാനൊരുങ്ങി ബിജെപി ! സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകള്‍ക്കും ജില്ലാ നേതൃയോഗങ്ങള്‍ക്കും തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന “വികസിത കേരളം” കണ്‍വെന്‍ഷനുകളും ജില്ലാ നേതൃയോഗങ്ങളും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. അടുത്ത മാസം 10 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ കേരളത്തിലെ 30 സംഘടനാ ജില്ലകളിലും രാജീവ് ചന്ദ്രശേഖർ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. എല്ലാ ജില്ലകളിലും നടക്കുന്ന വികസിത കേരളം കണ്‍വന്‍ഷനില്‍ ബിജെപിയുടെ ”മിഷന്‍ 2025” അദ്ദേഹം അവതരിപ്പിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയ ശേഷം ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ സംസ്ഥാന തല പര്യടനം കൂടിയാണിത്.

രാവിലെ എട്ടരയ്ക്ക് ജില്ലാ കോര്‍ കമ്മറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുക്കുന്ന യോഗവും പത്തുമണി മുതല്‍ പന്ത്രണ്ടു വരെ വികസിത കേരളം കണ്‍വെന്‍ഷനും നടക്കും. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി നേതാക്കളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയവരും എന്‍ഡിഎ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ്ജുമാരുടെ പ്രഖ്യാപനവും നടക്കും. കണ്‍വന്‍ഷന് ശേഷം ജില്ലയിലെ പ്രധാന വ്യക്തികളെ സംസ്ഥാന അധ്യക്ഷന്‍ നേരില്‍കാണും. വൈകിട്ട് നാല് മണി മുതല്‍ ആറുവരെ രണ്ടാമത്തെ സംഘടനാ ജില്ലയിലെ വികസിത കേരളം കണ്‍വന്‍ഷന്‍ നടക്കും. വൈകിട്ട് ആറു മുതല്‍ ഏഴര വരെ ജില്ലാ കോര്‍, മണ്ഡലം പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന നേതൃയോഗവും ചേരും.

ഏപ്രില്‍ 21ന് രാവിലെ തൃശൂര്‍ സിറ്റി ജില്ലയുടേയും ഉച്ചയ്ക്ക് ശേഷം തൃശൂര്‍ സൗത്ത് ജില്ലയുടേയും കണ്‍വന്‍ഷനുകള്‍ നടക്കും. 22ന് രാവിലെ മലപ്പുറം വെസ്റ്റും വൈകിട്ട് തൃശൂര്‍ നോര്‍ത്തും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലയിലെ കണ്‍വന്‍ഷനോടെയാണ് പരിപാടികള്‍ സമാപിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും വികസിത കേരളം കണ്‍വെന്‍ഷനുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ മുപ്പത് സംഘടനാ ജില്ലകളിലും പുതിയ നേതൃനിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. അറുനൂറിലേറെ ഭാരവാഹികളെയാണ് സംസ്ഥാന പ്രസിഡന്റിന്റെ അനുമതിയോടെ പ്രഖ്യാപിച്ചത്. ജില്ല പ്രസിഡന്റുമാര്‍ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ ബൂത്ത് തലം മുതല്‍ ജില്ലാ തലം വരെയുള്ള പാര്‍ട്ടി ഭാരവാഹി പട്ടിക പൂര്‍ത്തിയായി. ‘ടീം വികസിത കേരളം’ ആണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ഒരാഴ്ച നീണ്ട ചര്‍ച്ചകളും അഭിമുഖങ്ങളും ജില്ലകളിലെ നേതൃനിരയ്ക്കായി സംസ്ഥാന പ്രസിഡന്റ് നിര്‍വഹിച്ചു. രണ്ടായിരത്തിലേറെ നേതാക്കളുമായി കൂടിക്കാഴ്ചകളും ഫോണ്‍ സംഭാഷണങ്ങളും ഈ ദിവസങ്ങളില്‍ നടത്തി.

സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ജില്ലാ തലങ്ങളില്‍ പാര്‍ട്ടി ചുമതലകളില്‍ നിയോഗിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കി. വനിതകള്‍ക്കും ഒ ബി സി, പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗം നേതാക്കള്‍ക്കും ജില്ലകളില്‍ അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്.

അറുനൂറിലേറെ ഭാരവാഹികളില്‍ മൂന്നില്‍ ഒന്ന് ഭാരവാഹികളായി വനിതകള്‍ ഇടം പിടിച്ചത് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത ഒന്ന്.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള 225 നേതാക്കളും, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 75 നേതാക്കളും, മുപ്പതിലേറെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളും ബിജെപിയുടെ ജില്ലാ തല നേതൃത്വത്തിലേക്ക് എത്തിയിരിക്കുകയാണ്. വികസിത കേരളത്തിനായി പ്രവര്‍ത്തിക്കാന്‍ സജ്ജമായ പുതിയ ടീമിന് എല്ലാ അഭിനന്ദനങ്ങളും ശ്രീ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

7 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago