ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജ്ഞാനേന്ദ്ര പ്രസാദ് (45) ആണ് മരിച്ചത്. സെർലിംഗംപളളി മണ്ഡലത്തിൽ നിന്നുളള പാർട്ടിയുടെ സംസ്ഥാന നിർവ്വാഹക സമിതിയംഗമാണ് ജ്ഞാനേന്ദ്ര പ്രസാദ്.
തിങ്കളാഴ്ച രാവിലെയാണ് ഇയാളെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇതുകണ്ട ബന്ധുവാണ് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. സ്ഥലത്തെത്തിയ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. വീടിന്റെ വാതിൽ ഉളളിൽ നിന്ന് പൂട്ടിയിരുന്നതായും അതുകൊണ്ടു തന്നെ ജീവിനൊടുക്കിയതാകാനും സാദ്ധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുൻപുണ്ടായ അപകടത്തിൽ ജ്ഞാനേന്ദ്ര പ്രസാദിന്റെ കാലിന് പൊട്ടൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിശ്രമത്തിലുമായിരുന്നു അദ്ദേഹം.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ 174 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
വേറെ ലെവലാണ് ഗഡ്കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ
ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…
ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…
ഇരുപത്താറ് വയസുകാരനായ കിഷൻ ബഗാരിയയുടെ ജീവിത വിജയകഥ കുറച്ച് വ്യത്യസ്തമാണ്. ആസാമിലെ ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച കിഷൻ ബഗാരിയയുടെ യാത്ര…
വന്ദേ മെട്രോ ട്രെയിൻ പുറത്തിറക്കി മക്കളേ ...... വീഡിയോ വൈറൽ
ഭർത്താവിനെ വേണ്ട; ആദ്യ കാഴ്ചയിൽ അമ്മായിയമ്മയോട് പ്രണയം മൊട്ടിട്ടുവെന്ന് മരുമകൾ