India

ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ മാവോയിസ്റ്റുകളെന്ന് പോലീസ്; കൊലപാതകം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ

റായ്‌പൂർ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. നാരായൺപുർ മണ്ഡലത്തിലാണ് സംഭവം.ബിജെപി നാരായൺപൂർ ജില്ലാ ഘടകത്തിന്റെ ഉപാധ്യക്ഷനും ഏരിയാ അസംബ്ലി കൺവീനറുമായിരുന്ന രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് സംശയം.

ഇന്ന് വൈകുന്നേരം കൗശൽനർ മാർക്കറ്റ് പ്രദേശത്തുവച്ച് ദുബെയെ അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട് . മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബസ്‌തർ റേഞ്ച് ഐജി പി.സുന്ദർരാജ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ക്യാംപ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുൻപ് മാവോയിസ്റ്റുകൾ ലഘുലേഖകൾ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ മാസം 22 ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചുക്കാന്‍ പിടിച്ചിരുന്ന ഛത്തീസ്ഗഡിലെ പ്രമുഖ ഗ്രോത്ര നേതാവ് ബിര്‍ജു തരാമിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നിരുന്നു . ഇടതു ഭീകരരായ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മോഹ്‌ല-മാന്‍പുര്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവായിരുന്നു അദ്ദേഹം. ബിർജുവിന്റെ കൊലപാതകത്തിനു പിന്നിലും മാവോയിസ്റ്റുകളാണെന്നായിരുന്നു പോലീസ് നിഗമനം.

സര്‍ക്കേഡ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ ബിര്‍ജുവിനു നേരെ നിറയൊഴിക്കുകയായിരുന്നു

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

5 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

5 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

8 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

11 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

16 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

18 hours ago