യോഗേന്ദ്ര സിങ്, ചേതക് ഹെലികോപ്റ്റർ പ്രതീകാത്മക ചിത്രം
കൊച്ചിയിൽ ഇന്നുണ്ടായ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ്ങാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് ശരീരത്തിൽ തട്ടിയാണ് അദ്ദേഹം മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപമുള്ള നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ്. ഗരുഡയിലെ റണ്‍വേയിലാണ് അപകടം നടന്നത്. സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുക. യോഗേന്ദ്ര സിങ്ങിന്റെ മരണത്തില്‍ നാവികസേനാ ചീഫ് അഡ്മിറല്‍ ആര്. ഹരികുമാര്‍ അനുശോചിച്ചു.
അതേസമയം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തുള്ള സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…