India

രാഷ്ട്രീയ കുബുദ്ധികൾ പ്രതിരോധത്തിൽ !!”ഭാരതം എന്റെ രാജ്യമാണ്..” 1962 ൽ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയ പ്രതിജ്ഞയുടെ ചിത്രം പങ്കുവച്ച് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും അഭിനേതാവുമായ ജി കൃഷ്ണകുമാർ!

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഈ പേര് മാറ്റത്തെ എതിർക്കുന്ന കേരളത്തിലെ രാഷ്ട്രീയ കുബുദ്ധികളെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും അഭിനേതാവുമായ ജി കൃഷ്ണകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്. 1962 ൽ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയ പ്രതിജ്ഞയുടെ ചിത്രം അദ്ദേഹം പങ്കുവച്ചു.

ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന പ്രതിജ്ഞ ദേശീയ പ്രതിജ്ഞ എന്നാണ് അറിയപ്പെടുന്നതെന്നും 1962-ൽ തെലുങ്ക് ഭാഷയിൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ വർഷം തന്നെ, ഇന്ന് ഭാരതം എന്ന വാക്കിനെ പുച്ഛിക്കുന്ന , അന്നു ഭരിച്ച കോൺഗ്രസ്സ് സർക്കാരും പിന്നീടു വന്ന കമ്മ്യൂണിസ്റ്റ് സർക്കാരും ദേശിയ പ്രതിജ്ഞ സ്വീകരിക്കുകയും അത് അച്ചടിച്ച് വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുകയും ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു .

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ ‘ എന്നതിനു പകരം, ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുവാൻ ആരംഭിച്ചത്. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ഇതിനു മുൻപ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. ജി20 ഉച്ചകോടിയിലും ഭാരത് എന്ന പേരാണ് രാജ്യം ഉപയോഗിച്ചത്.

ബിജെപി ദേശീയ നിർവാഹക സമിതിയംഗവും അഭിനേതാവുമായ ജി കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം

നമസ്കാരം സഹോദരങ്ങളെ

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ കേരളത്തിലുള്ള ചിലർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. “ദേ മോദി, ഭാരതം എന്നൊക്കെ പറഞ്ഞുകൊണ്ട് പുതിയ പ്രതിജ്ഞയുമായി ഇറങ്ങിയിട്ടുണ്ട്”, എന്നൊക്കെ അവർ പറയാൻ സാധ്യതയുണ്ട്. എന്നാൽ ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയതാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിൽകൂടിയും ഭാരതം എന്ന വാക്ക് മോശപ്പെട്ട ഒരു വാക്കുപോലെ പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ചിലർ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.

ഭാരതം എന്ന നാടിനെ ഇംഗ്ലീഷുകാർ ഇന്ത്യാ എന്നും, അറബികൾ ഹിന്ദ് എന്നും, ഫ്രഞ്ചുകാർ Inde എന്നും, ജർമൻ കാർ Indien എന്നുമാണ് വിളിക്കുന്നത്..

ഈ ചിത്രത്തിൽ കാണുന്ന ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ ദേശീയ പ്രതിജ്ഞ എന്നാണ് അറിയപ്പെടുന്നത്. തെലുങ്ക് ഭാഷയിലാണ് ആദ്യമായി ദേശിയ പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. തെലുങ്കിൽ “ഭാരതദേശം നാ മാതൃഭൂമി” എന്നാണ് തുടങ്ങുന്നത്.

അതേ വർഷം തന്നെ, ഇന്ന് ഭാരതം എന്ന വാക്കിനെ പുച്ഛിക്കുന്ന , അന്നു ഭരിച്ച കോൺഗ്രസ്സ് സർക്കാരും പിന്നീടു വന്ന കമ്മ്യൂണിസ്റ്റ് സർക്കാരും ദേശിയ പ്രതിജ്ഞ സ്വീകരിക്കുകയും അത് അച്ചടിച്ച് വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുകയും ചെയ്തു.

എന്നാൽ ഭാരതം എന്നവാക്കിനോട് അന്നില്ലാതിരുന്ന അലർജി പെട്ടന്ന് പലർക്കും ഇപ്പൊ ഉണ്ടായതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം ഇവിടെ പലർക്കും രാഷ്ട്രമല്ല രാഷ്ട്രീയമാണ് പ്രധാനം…

ഭാരതത്തിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു..ജയ് ഹിന്ദ്

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

12 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

12 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

14 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

15 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

16 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

16 hours ago