ദില്ലി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ പ്രതിരോധം തീർക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. ഹൈദരാബാദിൽ തുടരുന്ന യോഗത്തിലാണ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധം തീർത്ത് മറികടക്കാൻ ബിജെപി തീരുമാനമെടുത്തത്. പദ്ധതിക്ക് അനുകൂലമായി ബിജെപിയും യുവമോർച്ചയും പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. 10 ലക്ഷം തൊഴിലവസരങ്ങൾ എന്ന പ്രഖ്യാപനത്തിൽ ഉറച്ച് പ്രചാരണം ശക്തമാക്കാൻ ദേശീയ നിർവാഹക സമിതി യോഗം നിർദേശം നൽകി.
അതേസമയം, ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഇന്നും തുടരും. രണ്ട് ദിവസമായി ചേരുന്ന യോഗം ഇന്നാണ് അവസാനിക്കുന്നത്. യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതു പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. നിർവാഹക സമിതി യോഗത്തിൽ ഇന്ന് രാഷ്ട്രീയ പ്രമേയവും അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആയിരിക്കും പ്രമേയം അവതരിപ്പിക്കുക. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം, മുന്നോട്ടുള്ള പ്രവർത്തനങ്ങൾ അടക്കമുള്ള വിഷയങ്ങൾ പ്രമേയത്തിൽ പരാമർശിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രമേയത്തെ പിന്താങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവാഹക സമിതി യോഗത്തിലും സംസാരിക്കും. വൈകീട്ട് നടക്കുന്ന പൊതുയോഗത്തിൽ തെലങ്കാനയിലെ എല്ലാ ബൂത്തുകളിലേയും പ്രവർത്തകർ എത്തുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…