BJP responded to Congress leader Rahul Gandhi's China remark.
ദില്ലി : കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ ചൈന പരാമര്ശത്തില് മറുപടിയുമായി ബി.ജെ.പി. ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ട്യ ശനിയാഴ്ച രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. “രാഹുൽ ഗാന്ധി തന്റെ വീട്ടിലെ എസി മുറിയിൽ ഇരിക്കുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ദീപാവലി ദിനത്തിൽ അതിർത്തിയിൽ സൈന്യത്തോടൊപ്പം നിൽക്കുന്നു” ഭാട്ട്യ പറഞ്ഞു. രാഹുലിന്റെ മുത്തച്ഛന് ജവഹര്ലാല് നെഹ്രു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന് മറ്റൊരു ബി.ജെ.പി നേതാവ് രാജ്യവര്ധന് സിങ് റാത്തോഡ് പരിഹസിച്ചു.
ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനത്തോട് അനുബന്ധിച്ച വാര്ത്താസമ്മേളനത്തിലാണ് രാഹുല് ചൈന വിഷയത്തെക്കുറിച്ച് പറഞ്ഞത്. ചൈനയുടേത് കേവലം കടന്നുകയറ്റത്തിനുള്ള ശ്രമമല്ല. ചൈന ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് കേന്ദ്രം ഒന്നും സംസാരിക്കുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ചൈന ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് സർക്കാർ സംസാരിക്കുന്നില്ലെന്നും ലഡാക്കിലും അരുണാചലിലും ചൈന ചെയ്യുന്നത് കേന്ദ്രം കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ പ്രസ്താവനകൾ രാഹുൽ ഗാന്ധി നടത്തരുതെന്ന് ബി ജെ പി വ്യക്തമാക്കി
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…