Featured

മൃതദേഹത്തോട് പോലും അനാദരവ്; വർഗീയ വിഷം തുപ്പുന്ന പിണറായി

മൃതദേഹത്തോട് പോലും അനാദരവ്; വർഗീയ വിഷം തുപ്പുന്ന പിണറായി | PINARAYI VIJAYAN

മൃതദേഹത്തോട് പോലും അനാദരവ്. എസ്ഡിപിഐ പ്രവർത്തകന്റെ മൃതദേഹത്തോട് കാണിച്ചതിന്റെ പകുതി ആദരവ് പോലും ബിജെപി നേതാവിനോട് ഇല്ല എന്ന ആക്ഷേപം. ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ ബി ജെ പി നേതാവും,ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ് മോർട്ടം നടപടികൾ പോലീസ് മനപ്പൂർവം വൈകിപ്പിച്ചുവെന്ന് ആരോപണം.ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഭൗതികദേഹം വിട്ടു നൽകുമെന്നായിരുന്നു നേതാക്കൾക്ക് പോലീസിൽ നിന്നും ലഭിച്ച വിവരം.ഇത് പ്രകാരം രാത്രിയോടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു സഹ പ്രവർത്തകർ.എന്നാൽ ഇൻക്വസ്റ്റ്നടപടികളും,കൊറോണ പരിശോധനയും പോലീസ് മനപ്പൂർവം വൈകിപ്പിച്ചുവെന്ന് ബി ജെ പി നേതാക്കൾ ആരോപിക്കുന്നു.നടപടി ക്രമങ്ങൾ വൈകിയതിനാൽ രാത്രി പോസ്റ്റ് മോർട്ടം നടത്താൻ സാധിച്ചില്ല,തുടർന്ന് പോസ്റ്റ് മോർട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതെ സമയം അജ്ഞാതർ കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് നേതാവിന്റെ മൃതദേഹം,നടപടി ക്രമങ്ങൾ പൂർത്തിയാക്കി അതി വേഗത്തിൽ ആണ് പോലീസ് വിട്ടു നൽകിയതെന്നും ആരോപണമുണ്ട് കളമശേരി മെഡിക്കൽ കോളേജിൽ ആയിരുന്നു പോസ്റ്റ് മോർട്ടം നടപടികൾ.

ഒരേ സമയത്ത് രണ്ട് വിലാപ യാത്രകൾ നടന്നാൽ വൻ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം കണക്കിലെടുത്താണ് പോലീസ് രഞ്ജിത്തിന്റെ പോസ്റ്റ് മോർട്ടം നടപടികൾ വൈകിപ്പിച്ചതെന്നാണ് സൂചന.മൃതദേഹത്തോടുള്ള അനാദരവാണ്‌ പോലീസ് കാണിക്കുന്നതെന്നും,പോലീസും പോപ്പുലർ ഫ്രണ്ടും തമ്മിൽ അവിശുദ്ധ ബാന്ധവം ആണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
ഇന്നലെ പുലർച്ചയോടെയാണ് ആറ് ബൈക്കുകളിലായെത്തിയ പോപുലർഫ്രണ്ട് സംഘം വീട്ടിൽക്കയറി രഞ്ജിത്തിനെ,അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയത്.

B4 Admin

Share
Published by
B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

3 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

4 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

4 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

4 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

6 hours ago