Saturday, May 4, 2024
spot_img

പമ്പയില്‍ കുളിക്കുന്നതിന് വിലക്ക്; രാത്രി യാത്രകൾ ഒഴിവാക്കണം: മുന്നറിയിപ്പുമായി ജലവിഭവവകുപ്പ് മന്ത്രിയും ജില്ലാ ഭരണകൂടവും

പത്തനംതിട്ട∙ ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പ നദിയില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം. പമ്പയില്‍ കുളിക്കുന്നതിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്.

തുലാമാസ പൂജകൾക്കായി ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഞായറാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

അതേസമയം പമ്പ നദിയിൽ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കൂടാതെ രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles