കെ.സുരേന്ദ്രൻ
തിരുവനന്തപുരം : എസ്എഫ്ഐക്കെതിരെ അതിരൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ലക്ഷണമൊത്ത ഭീകരസംഘമായി കേരളത്തിൽ എസ്എഫ്ഐ മാറിയെന്ന് ആരോപിച്ച അദ്ദേഹം കൊടും ക്രിമിനലുകളാണ് എസ്എഫ്ഐ നയിക്കുന്നതെന്ന് തുറന്നടിച്ചു. മഹാരാജാസ് കോളജിലെ വിഷയത്തിൽ കെ.വിദ്യയെ തള്ളിപ്പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണു സിപിഎം ശ്രമിക്കുന്നതെന്നും ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടെയും അഭിപ്രായപ്രകടനങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
‘‘അധ്യാപകരെയും കോളജ് അധികൃതരെയും ഭീഷണിയുടെ മുൾമുനയിൽ നിർത്തി വരുതിയിലാക്കിയാണ് എസ്എഫ്ഐ നേതാക്കൾ കാര്യങ്ങൾ നേടുന്നത്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എസ്എഫ്ഐ നേതാക്കളാരും ക്യാംപസുകളിൽ പോയി പഠിക്കുന്നവരല്ല. അവരെ പരീക്ഷകളിൽ ജയിപ്പിക്കാമെന്ന കരാർ സിപിഎം ഏറ്റെടുത്തിട്ടുണ്ട്. മഹാരാജാസ് കോളജിലെ സംഭവത്തിൽ കേരള പൊലീസ് അന്വേഷിച്ചാൽ ഒരു കാര്യവും തെളിയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന ഇത്തരം പ്രശ്നങ്ങളിലെ വസ്തുതകൾ പുറത്തുവരേണ്ടതു കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പാർട്ടി തലത്തിൽ അന്വേഷിക്കാൻ അതു സിപിഎമ്മിന്റെ മാത്രം വിഷയമല്ല. യാഥാർഥ്യം പുറത്തുവരാൻ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കാൻ സർക്കാർ തയാറാകണം’’– കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…