Kerala

മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനം; യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം :യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണക്കുന്ന പാർട്ടിയായി മുസ്ലീം ലീഗ് മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎമ്മിനെ പിന്താങ്ങുന്ന നിലപാടിനെ കോൺഗ്രസും പിന്തുണക്കുകയാണ്. മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്ന് സിപിഎമ്മിന് എങ്ങനെയാണ് പറയാൻ കഴിയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.പ്രതിപക്ഷത്തിന്റെ സമ്മതത്തോടെയാണ് കേരളത്തിൽ ഭരണപക്ഷം സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നത്. ഗവർണറുടെ പ്രവർത്തനത്തെ ഭരണപക്ഷത്തോടൊപ്പം ചേർന്ന് കോൺഗ്രസും അട്ടിമറിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യവിരുദ്ധ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.

സർവകലാശാലകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരുടെ നോമിനികളെ തിരുകിക്കയറ്റി ഉന്നതവിദ്യാഭ്യാസ രംഗത്തെ ചുവപ്പുവത്കരിക്കാൻ ശ്രമിക്കുന്നു. ഈ കരിനിയമത്തെ അനുകൂലിക്കുന്ന നിലപാടിലേക്ക് പ്രതിപക്ഷം പോയെന്നും സുരേന്ദ്രൻ പറഞ്ഞു. പേരിൽ തന്നെ മതത്തിന്റെ പേരുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ലീഗ് എങ്ങനെയാണ് സിപിഎമ്മിന് മാലാഖയായി മാറിയത്. മുസ്ലിം ലീഗിന്റെ ഇഷ്ടത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. ലജ്ജാകരമായ കീഴടങ്ങലാണ് മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

Anusha PV

Recent Posts

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

9 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

52 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 hours ago