Yogi-Adityanath-up
ലഖ്‌നൗ: ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലും ഉത്തർപ്രദേശിൽ ബിജെപിക്ക് മിന്നും ജയം. ആകെ നൂറു സീറ്റിൽ ഒഴിവുള്ള 36 സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ 30 സീറ്റും ബിജെപി നേടി. 9 സീറ്റുകളിൽ എതിരില്ലാതെയാണ് ബിജെപി ജയിച്ചത്. ഇതോടെ ഉത്തർ പ്രദേശിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷമായി. ഒറ്റ സ്ഥാനാർഥിയെപ്പോലും വിജയിപ്പിക്കാൻ സമാജ്‌വാദി പാർട്ടിക്ക് സാധിച്ചില്ല. 2017ൽ ഗൊരഖ്പുർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച വിവാദ സംഭവത്തെത്തുടർന്ന് നടപടിക്ക് വിധേയനായ ഡോ.കഫീൽ ഖാൻ സമാജ്‌വാദി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു.
എംപി, എംഎൽഎ, കൗൺസിലർ, ഗ്രാമ മുഖ്യൻ തുടങ്ങിയവർക്കാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. ഇരു സഭകളിലും മികച്ച ഭൂരിപക്ഷം ലഭിച്ചത് യോഗി ആദിത്യനാഥിന് കൂടുതൽ കരുത്ത് പകരും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…