ദില്ലി : ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി മകന്‍ അച്ഛനെ മുറിയില്‍ പൂട്ടിയിട്ടു.ദില്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംഭവം. ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ 20 വയസുള്ള മകന്‍ പൂട്ടിയിടുകയായിരുന്നു. അച്ഛന്‍ ബിജെപി അനുഭാവി ആയിരുന്നു ഡല്‍ഹിയിലെ മുനിര്‍കയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അച്ഛന്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മകന് വ്യക്തമായിരുന്നു.നേരത്തെ ഇത്തരം സംഭവം സുഹൃത്തും സുഹൃത്തിന്റെ അച്ഛനോട് ചെയ്തിരുന്നു.ഇത് അറിഞ്ഞതോടെയാണ് അനുകരിച്ച് 20കാരനും ചെയതത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍. വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വൈകിയത് തിരിമറി നടത്താനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.
എന്നാല്‍ ആരോപണങ്ങള്‍ കമ്മിഷന്‍ നിഷേധിച്ചു. ഡല്‍ഹിയില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി കമ്മിഷന്‍ വ്യക്മാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പോളിങ് ശതമാനമാണിത്. അന്ന് 60.5% ആയിരുന്നു പോളിങ്. സ്ത്രീകളില്‍ 62.55 ശതമാനം പേരും പുരുഷന്മാരില്‍ 62.62 ശതമാനം പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ബല്ലിമാരന്‍ മണ്ഡലത്തിലാണ്. 71.6 ശതമാനം.ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഡല്‍ഹി കന്റോണ്‍മെന്റ് മണ്ഡലത്തിലാണ്. ഇവിടെ 45.4 ശതമാനമാണ് പോളിങ്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…