India

ബംഗാളിലും അസമിലും ബിജെപി തരംഗം! എക്സിറ്റ് പോൾ ഫലങ്ങളിൽ നിൽക്കക്കളിയില്ലാതെ കോൺഗ്രസും തൃണമൂലും

ദില്ലി : പശ്ചിമ ബംഗാളിലും അസമിലും പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ബംഗാളിൽ ബിജെപി അട്ടിമറി വിജയം നേടുമെന്ന മിക്ക സർവേ ഫലങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ കാര്യമായി കുറയുമെന്ന് അനുകൂല സർവേകൾ പോലും സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഈ പ്രവചനങ്ങളെല്ലാം തള്ളിക്കളയുന്ന നിലപാടാണ് മമത ബാനർജിയും നേതാക്കളും സ്വീകരിക്കുന്നത്. ബിജെപി ഇത്തവണ 50 സീറ്റുകൾ കടക്കില്ലെന്നും 235 സീറ്റുകൾ നേടി തൃണമൂൽ നാലാമതും അധികാരത്തിലെത്തുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുൻകാലങ്ങളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ ബംഗാളിൽ പാളിയത് തൃണമൂൽ ചൂണ്ടിക്കാട്ടുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം പ്രവചിക്കപ്പെട്ടെങ്കിലും 42-ൽ 29 സീറ്റും ടിഎംസിയാണ് നേടിയത്. സംസ്ഥാന ചരിത്രത്തിലെ തന്നെ റെക്കോഡ് പോളിംഗായ 92.49 ശതമാനം രേഖപ്പെടുത്തിയതും തങ്ങൾക്ക് അനുകൂലമാകുമെന്ന് ഭരണകക്ഷി കണക്കുകൂട്ടുന്നു. അതേസമയം, വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേര് മറച്ചതടക്കം 77 ഇടങ്ങളിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവിടെ റീപോളിംഗ് നടത്തേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അസമിൽ എൻഡിഎയ്ക്ക് വൻ വിജയം പ്രഖ്യാപിച്ച പ്രവചനങ്ങൾ കോൺഗ്രസ് ക്യാമ്പിനെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. അവസാന നിമിഷം പാർട്ടി നടത്തിയ പരീക്ഷണങ്ങൾ പാളിയോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എഐയുഡിഎഫ്, ബോഡോ പാർട്ടികൾ എന്നിവയുമായി സഖ്യം രൂപീകരിക്കാത്തതും ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനായി നിയമിച്ചതും പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

11 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

11 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

11 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

11 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

11 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

13 hours ago