India

രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കണം; രാജ്യത്ത് ബിജെപി യുടെ സർവ്വാധിപത്യം തുടരും; രാഹുലിന് മറുപടിയുമായി മായാവതി

ദില്ലി: രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കണം. ബി എസ് പി യെ വിമർശിക്കുന്നതിനു മുമ്പ് രാഹുൽ നൂറു തവണ ചിന്തിക്കണമായിരുന്നുവെന്നും ബഹുജൻ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷ മായാവതി. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി യുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി തെരെഞ്ഞെടുപ്പ് രംഗത്ത് നിന്ന് ബി എസ് പി ഒഴിഞ്ഞു നിന്നതായുള്ള രാഹുൽഗാന്ധിയുടെ ആരോപണത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മായാവതി. ദലിതർക്കായി പോരാടുന്നതിൽ മായാവതി പരാജയപ്പെട്ടതായും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് മായാവതിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായുള്ള രാഹുലിന്റെ ആരോപണവും മായാവതി നിഷേധിച്ചു. ബിജെപി രാജ്യത്ത് അപരാജിത രാഷ്ട്രീയ ശക്തിയായി തുടരുമെന്നും, ബിജെപി യുടെ ലക്‌ഷ്യം കോൺഗ്രസ് മുക്ത ഭാരതമല്ല പ്രതിപക്ഷ മുക്ത ഭാരതമാണെന്നും മായാവതി ആരോപിച്ചു.

Kumar Samyogee

Recent Posts

മിസൈലിന്റെ വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി ! ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി

നാഗ്‌പൂർ : പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം…

1 hour ago

പ്രായമായവരും ശാരീരിക വെല്ലുവിളി നേരിടുന്നവരും ക്ഷേത്രത്തിലെത്താൻ ഇനി ബുദ്ധിമുട്ടില്ല ! ചാർ ധാം തീർത്ഥാടകർക്കായി പുത്തൻ മഹീന്ദ്ര ഥാർ എസ്‌യുവി കേദാർനാഥിലെത്തിച്ച് ഉത്തരാഖണ്ഡ് സർക്കാർ ;വീഡിയോ വൈറൽ

ചാർ ധാം തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി മഹീന്ദ്ര ഥാർ എസ്‌യുവി കേദാർനാഥിൽ എത്തിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്…

1 hour ago

ഒരാഴ്ച സമയം വേണമെന്ന ആവശ്യം തള്ളി !അമിത് ഷായ്‌ക്കെതിരായ ആരോപണത്തിൽ ഇന്ന് ഏഴുമണിക്ക് മുമ്പ് മറുപടി നൽകണമെന്ന് ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി :കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവ് നൽകാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി…

1 hour ago