CRIME

ജയിലറയില്‍ സഹതടവുകാരിയെ ബലാത്സംഗം ചെയ്തു; യുവതി കുടുങ്ങി

അറ്റ്ലാന്റ: ജയിലറയില്‍ തനിക്കൊപ്പം കിടക്കുകയായിരുന്ന അമ്പത്തിമൂന്നുകാരിയായ സഹതടവുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവതി കുടുങ്ങി. പാതിരാത്രിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ നിക്കി നിക്കോള്‍ വാക്കര്‍(35) എന്ന തടവുകാരിയാണ് കുടുങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാൽ ലൈംഗിക തൊഴിലടക്കമുള്ള അസാന്മാർഗിക കുറ്റങ്ങളുടെ പേരിലാണ് നിക്കി ജയിലറയ്ക്കുള്ളിലായത്. സഹതടവുകാരിയുടെ സമ്മതത്തോടു കൂടിയാണ് താന്‍ ശാരീരികമായി ബന്ധപ്പെട്ടതെന്ന് ഇവര്‍ അവകാശപ്പെട്ടുവെങ്കിലും, മറ്റ് സഹതടവുകാരികളുടെ മൊഴി പ്രകാരം സംഭവം ബലാത്സംഗം തന്നെയാണെന്ന് ജയിലധികൃതര്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം ജയിലിലെത്തിയ തടവുകാരി കിടക്ക ഇല്ലാതെ വെറും നിലത്തു കിടന്നപ്പോള്‍ ഇവര്‍ തന്റെ കിടക്കയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ആഴ്ചകളോളം നിക്കിയുടെ കൂടെയാണ് പരാതിക്കാരി കിടന്നുറങ്ങിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, മാര്‍ച്ച് 23ന് പുലര്‍ച്ചെ താന്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ നിക്കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ മറ്റ് തടവുകാരികള്‍ ഈ സംഭവം സ്ഥിരീകരിച്ചു. തുടര്‍ന്ന്, നിക്കിയ്ക്ക് എതിരെ ബലാല്‍സംഗ കുറ്റം ചുമത്തുകയായിരുന്നു പോലീസ്. കേസിൽ തുടർനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പരാതിക്കാരിയായ തടവുകാരിക്ക് കിടക്കാനുള്ള സൗകര്യം ഇല്ലാതായത് എന്തുകൊണ്ടാണെന്നും, ഇക്കാര്യത്തില്‍ ജയില്‍ അധികൃതരുടെ അനാസ്ഥ ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

12 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

12 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

12 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

12 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

12 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

12 hours ago