മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിന് ചുട്ട മറുപടി നൽകുന്ന നിർമല സീതാരാമന്റെ വാക്കുകളാണ് നമ്മൾ ഇപ്പോൾ കേട്ടത്. ഞങ്ങൾ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ സ്വത്തല്ല, തമിഴ്‌നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ഞങ്ങൾ ചോദിക്കുന്നത് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. ഇത് കൂടാതെ, തമിഴ്നാട് ഗവര്‍ണ്ണറുടെ സ്വത്തും താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായി വിമർശിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരിക്കുന്നത്. ഒരു മന്ത്രിയായിരിക്കുമ്പോൾ ഉദയനിധി സ്റ്റാലിൻ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്ന് നിർമ്മല സീതാരാമൻ തുറന്നടിച്ചു. അച്ഛന്റെ സ്വത്തിനെ കുറിച്ചാണ് സ്റ്റാലിന്‍ ചോദിക്കുന്നത്. പിതാവിന്റെ സ്വത്ത് ഉപയോഗിച്ച് ആണോ അദ്ദേഹം അധികാരം ആസ്വദിക്കുന്നത് എന്ന് എനിക്ക് ചോദിക്കാന്‍ കഴിയുമോ ? കാരണം, ജനങ്ങളാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അതിനാൽ ഞങ്ങൾ ഉദയനിധി സ്റ്റാലിനെ ബഹുമാനിക്കുന്നുവെന്നും രാഷ്ട്രീയത്തില്‍ മര്യാദയായി സംസാരിക്കണമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. കൂടാതെ, ഇനിയും രാഷ്ട്രീയത്തിൽ കൂടുതൽ വളരാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ, ഉദയനിധി സ്റ്റാലിൻ തന്റെ നാവിനെ സൂക്ഷിക്കണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമായ വാക്കുകൾ സംസാരിക്കണമെന്നും ധനമന്ത്രി നിർമല സീതാരാമൻ ഓര്‍മ്മിപ്പിച്ചു. അതോടൊപ്പം അടുത്തിടെ തമിഴ്നാട്ടിലുണ്ടായ മഴക്കെടുതിയിൽ കേന്ദ്രം സംസ്ഥാനത്തിന് 900 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഇത് എന്റെ പിതാവിന്റെ പണമോ അദ്ദേഹത്തിന്റെ പിതാവിന്റെ പണമോ ആണെന്ന് താൻ പറയുന്നില്ല എന്നും നിർമ്മല സീതാരാമൻ തുറന്നടിച്ചു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…