ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി : കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപിയെന്ന തെറ്റായ ധാരണ കേരളത്തിലും തകര്‍ക്കപ്പെടുമെന്നും ബിജെപി കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ തകർപ്പൻ വിജയത്തിൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസും ഇടതും ഒരുപോലെയാണെന്ന് ത്രിപുര തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ഭാരതീയ ജനതാ പാർട്ടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘വര്‍ഷങ്ങളായി ബിജെപിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിയിലാഴ്ത്തുന്നുണ്ട്. ഗോവയ്ക്ക് ശേഷം ക്രിസ്ത്യന്‍ സമൂഹം താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ മിഥ്യ തകര്‍ന്ന് തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷത്തെ തുറന്ന് കാട്ടപ്പെടുകയാണ്. നമുക്കെതിരെയുള്ള മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ ആത്മവിശ്വാസത്തിലാണ് പല രാഷ്ട്രീയ നിരീക്ഷകരും ബിജെപിയുടെ വിജയത്തിന്റെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ ചില അഭ്യുദയകാംക്ഷികള്‍ക്കും അതിന്റെ കാരണം അറിയണം. ‘ത്രിവേണി’യാണ് അതിന്റെ കാരണം. ത്രിവേണിയെന്നാല്‍ മൂന്ന് ധാരകളുടെ സംയോജനമാണ്. അതില്‍ ഒന്നാമത്തേത് ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം. രണ്ടാമത്തേത് ബിജെപിയുടെ പ്രവര്‍ത്തന ശൈലിയാണ്. മൂന്നാമത്തേത് ബിജെപിയുടെ പ്രവര്‍ത്തകരാണ്’ അദ്ദേഹം പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…