ഭൂമിയെ ചുട്ടെടുക്കാന്‍ സൂപ്പര്‍ എല്‍നിനോ. പസഫിക്കില്‍ ഉയര്‍ന്നത് റെക്കോര്‍ഡ് ചൂട്. വരാനിരിക്കുന്നത് 70 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത കാലാവസ്ഥാ ദുരന്തമെന്ന് യു.എന്‍ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത ‘സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ’ (Super Duper El Niño) പ്രതിഭാസത്തിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കി. പസഫിക് സമുദ്ര ഉപരിതലം വലിയ തോതില്‍ അന്തരീക്ഷത്തിലേക്ക് ചൂട് പുറന്തള്ളുകയാണ്. ഇതുമൂലം ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അഭൂതപൂര്‍വ്വമായ കഠിന ഉഷ്ണമാണ് അനുഭവപ്പെടുന്നത്.
പസഫിക് സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും താപനില ഉയരുന്നതിന്റെ തീവ്രത വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥാ ഭൂപടവും കാലാവസ്ഥാ വിദഗ്ധനായ റയാന്‍ മാവ് പുറത്തുവിട്ടു. ഭൂപടത്തിലെ വലിയൊരു ഭാഗം കടുത്ത ചുവപ്പ് നിറത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ ചില പ്രദേശങ്ങള്‍ ഒഴികെ ലോകമെമ്പാടും എല്‍നിനോയുടെ ഫലമായി ശരാശരി താപനില വര്‍ധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ സ്വാഭാവിക രീതികളെപ്പോലും ഇത് ദോഷകരമായി ബാധിക്കും.
1950-ന് ശേഷം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഒന്നായിരിക്കും ഇത്. 2026-ന്റെ അവസാന മാസങ്ങളില്‍ സമുദ്രോപരിതല താപനില തടസ്സമില്ലാതെ ഉയര്‍ന്നുകൊണ്ടിരിക്കും. മധ്യ, കിഴക്കന്‍ ട്രോപ്പിക്കല്‍ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ സാധാരണ നിലയേക്കാള്‍ റെക്കോര്‍ഡ് 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പസഫിക് സമുദ്രത്തിലെ വെള്ളം സാധാരണയില്‍ കവിഞ്ഞ് ചൂടാകുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇത് ലോകമെമ്പാടുമുള്ള മഴയുടെ അളവ്, കാറ്റിന്റെ ഗതി, താപനില എന്നിവയില്‍ വന്‍ വ്യതിയാനങ്ങള്‍ വരുത്തുന്നു. ചിലയിടങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും കാട്ടുതീയ്ക്കും കാരണമാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ അപ്രതീക്ഷിത പ്രളയത്തിനും കൊടുങ്കാറ്റിനും ഇത് വഴിവെക്കുന്നു.
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…