മണ്ണന്തല:തിരുവനന്തപുരം നാലാഞ്ചിറ എം.സി റോഡ് ഗതാഗത യോഗ്യമാക്കുക എന്നാവശ്യപ്പെട്ട് സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് ബിജെപി. ധർണ്ണ ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ: ബി ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ റോഡിൽ വാഴ നട്ടു.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് റോഡുകൾ ഇത്തരത്തിൽ ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നതെന്ന് അഡ്വ: ബി ജി വിഷ്ണു പറഞ്ഞു. മാത്രമല്ല നിരവധി പരാതികൾ ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പ് ജന ജീവിതം ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.‘സർക്കാർ വാർഷികത്തിന് കോടിക്കണക്കിന് രൂപ പിആർ വർക്കിന് ചെലവഴിച്ച് വാർഷികം ആഘോഷിക്കുന്ന പിണറായി സർക്കാരും മന്ത്രി റിയാസും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. നിരവധി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്.’- അഡ്വ: ബി ജി വിഷ്ണു കൂട്ടിച്ചേർത്തു.
മാത്രമല്ല സ്കൂൾ തുറക്കുമ്പോൾ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ എത്തുന്നിടത്ത് നടപടിയുണ്ടായില്ലെങ്കിൽ നഗരത്തിൽ വലിയ ഗതാഗത പ്രശ്നം തന്നെ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ധർണ്ണയിൽ പ്രേം കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ ശ്യാം ചന്ദ്രൻ, മണ്ണന്തല പ്രശാന്ത് അനിൽകുമാർ, കേരളാദിത്യപുരം ശ്രീകുമാർ, മണികണ്ഠൻ, ഹരി, ജോതിഷ് ,അനിമോൻ, തുടങ്ങിയ നേതാക്കൾ ധർണ്ണയ്ക്ക് നേതൃത്വം നൽകി.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…