BJP congratulates Prime Minister Narendra Modi
ദില്ലി : ലോകം ഇന്ന് ഇന്ത്യയെ പ്രശംസിക്കുന്നത് താൻ കാരണമല്ല, മറിച്ച് ജനങ്ങൾക്ക് ബിജെപി പ്രവർത്തകരിലുള്ള വിശ്വാസം കാരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവർത്തകരുടെ മികച്ച സേവനത്തെ പ്രധാനമന്ത്രി പ്രശംസിച്ചും. എന്നും ജനങ്ങളോടപ്പം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
പാർട്ടി പ്രവർത്തകരെ വികാരഭരിതരാക്കിയ പ്രസംഗമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. പ്രവർത്തകർ എന്നും ജനങ്ങളോടൊപ്പം ഉണ്ടാകണം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാരിൽ നിന്ന് വിജയത്തിന്റെ ആത്മവിശ്വാസമാണ് ലഭിച്ചത്. തുടക്കം മുതൽ കൂടെയുണ്ടായിരുന്നവരുടേയും പാർട്ടിയിൽ നിന്ന് പുറത്തുപോയവരുടേയും പ്രവർത്തനങ്ങൾ അദ്ദേഹം പരാമർശിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി അവർ ജനങ്ങൾക്ക് ചെയ്ത സേവനങ്ങളിൽ നിന്നുള്ള ആത്മവിശ്വാസം ഓരോരുത്തർക്കുമുണ്ടായിരുന്നു. അതാണ് പൊതുപ്രവർത്തനത്തിന്റെ സൗന്ദര്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും മികച്ച ആരാധനയും സേവനമാണ്. ബിജെപിയുടെ കാര്യകർത്താക്കൾ ഒരു പുതിയ സേവന സംസ്‌കാരം തന്നെ പ്രകടമാക്കിയിരിക്കുന്നു. കഠിനമായ സമയങ്ങളിലും ഇവർ രാജ്യത്തെ മികച്ച രീതിയിൽ സേവിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ആരംഭം മുതൽ കൂടെയുണ്ടായിരുന്നവരെ പ്രത്യേകം ആദരിക്കേണ്ടതുണ്ട്. പാർട്ടിയിൽ നിന്ന് പിരിഞ്ഞ് പോയാലും ബിജെപിയുടെ ഉയർച്ചയ്‌ക്ക് വേണ്ടി അവർ നടത്തിയ പ്രവർത്തനങ്ങൾ പരാമർശിക്കാതെ പോകരുത്. ലോകം ഇന്ന് ഇന്ത്യയെ പ്രശംസിക്കുന്നുണ്ടെന്നും അതിന് കാരണം പാർട്ടി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…