Saturday, September 19, 2026

പ്രവർത്തകരെ വികാരഭരിതരാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസം​ഗം;ബിജെപി പ്രവർത്തകർ എന്നും ജനങ്ങളോടൊപ്പം ഉണ്ടാകണമെന്നും പ്രധാനമന്ത്രി BJP workers must always with people says Prime minister Narendra Modi

ദില്ലി : ലോകം ഇന്ന് ഇന്ത്യയെ പ്രശംസിക്കുന്നത് താൻ കാരണമല്ല, മറിച്ച് ജനങ്ങൾക്ക് ബിജെപി പ്രവർത്തകരിലുള്ള വിശ്വാസം കാരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവർത്തകരുടെ മികച്ച സേവനത്തെ പ്രധാനമന്ത്രി പ്രശംസിച്ചും. എന്നും ജനങ്ങളോടപ്പം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

പാർട്ടി പ്രവർത്തകരെ വികാരഭരിതരാക്കിയ പ്രസംഗമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. പ്രവർത്തകർ എന്നും ജനങ്ങളോടൊപ്പം ഉണ്ടാകണം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാരിൽ നിന്ന് വിജയത്തിന്റെ ആത്മവിശ്വാസമാണ് ലഭിച്ചത്. തുടക്കം മുതൽ കൂടെയുണ്ടായിരുന്നവരുടേയും പാർട്ടിയിൽ നിന്ന് പുറത്തുപോയവരുടേയും പ്രവർത്തനങ്ങൾ അദ്ദേഹം പരാമർശിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി അവർ ജനങ്ങൾക്ക് ചെയ്ത സേവനങ്ങളിൽ നിന്നുള്ള ആത്മവിശ്വാസം ഓരോരുത്തർക്കുമുണ്ടായിരുന്നു. അതാണ് പൊതുപ്രവർത്തനത്തിന്റെ സൗന്ദര്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും മികച്ച ആരാധനയും സേവനമാണ്. ബിജെപിയുടെ കാര്യകർത്താക്കൾ ഒരു പുതിയ സേവന സംസ്‌കാരം തന്നെ പ്രകടമാക്കിയിരിക്കുന്നു. കഠിനമായ സമയങ്ങളിലും ഇവർ രാജ്യത്തെ മികച്ച രീതിയിൽ സേവിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പാർട്ടിയുടെ ആരംഭം മുതൽ കൂടെയുണ്ടായിരുന്നവരെ പ്രത്യേകം ആദരിക്കേണ്ടതുണ്ട്. പാർട്ടിയിൽ നിന്ന് പിരിഞ്ഞ് പോയാലും ബിജെപിയുടെ ഉയർച്ചയ്‌ക്ക് വേണ്ടി അവർ നടത്തിയ പ്രവർത്തനങ്ങൾ പരാമർശിക്കാതെ പോകരുത്. ലോകം ഇന്ന് ഇന്ത്യയെ പ്രശംസിക്കുന്നുണ്ടെന്നും അതിന് കാരണം പാർട്ടി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles