Black people are in demand now! Ponnamma Babu, is it my fault that I am white?
കോമഡിയായാലും വില്ലത്തരമായാലും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് പൊന്നമ്മ ബാബു. നാടകത്തിലൂടെയാണ് പൊന്നമ്മ ബാബു അഭിനയരംഗത്തെത്തുന്നത്. പടനായകനിലൂടെ ബിഗ് സ്‌ക്രീനിൽ ചുവടുവയ്ക്കുകയും ചെയ്തു. ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാന്റ്. ഞാൻ വെളുത്തത് എന്റെ തെറ്റാണോയെന്നും ചോദിക്കുകയാണ് പൊന്നമ്മ ബാബു.
പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ ചെയ്യുന്ന സീരിയലാണ് മിസ്സിസ് ഹിറ്റ്ലർ. ഇതിനിടയിൽ ഒരു സീരിയൽ ചെയ്‌തെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പതിനെട്ട് വർഷത്തിന് ശേഷം ചെയ്യുന്ന ഒരു വലിയ കഥാപാത്രമാണ് മിസ്സിസ് ഹിറ്റലർ സീരിയലിലേത് എന്നും പൊന്നമ്മ ബാബു പറയുന്നു. കൊച്ചുകുട്ടികൾ പോലുമിപ്പോൾ എന്നെ കണ്ടാൽ മൈ ലിറ്റിൽ കണ്ണാ എന്നാണ് വിളിക്കുന്നത്. നിറയെ സിനിമകളിൽ എന്നെ വിളിക്കുന്നുണ്ട്. രണ്ട് മൂന്ന് സീനുണ്ടെന്നും പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ അഞ്ഞൂറിലധികം സിനിമയിൽ ഞാൻ അഭിനയിച്ചു കഴിഞ്ഞു. ഇനിയെനിക്ക് വേണ്ടത് ശക്തമായ കഥാപാത്രങ്ങളെന്നാണ് ഞാൻ നൽകുന്ന മറുപടി.
അതുകൊണ്ടാണിപ്പോൾ സീരിയൽ ചെയ്യുന്നതെന്നും ഈ ഫീൽഡിൽ തന്നെ തുടരണമെന്നും പൊന്നമ്മ ബാബു പറയുന്നു. ധ്യാനിന്റെ പുതിയ സിനിമയുടെ ഡയറക്ടർ ഞങ്ങളുടെയൊരു കുടുംബ സുഹൃത്താണ്. പുള്ളി എന്നോട് വന്ന് പറഞ്ഞു ആ സിനിമയിലൊരു വേഷമുണ്ട്. പക്ഷെ ഞാൻ സ്ഥിരം ചെയ്യുന്ന പോലുള്ള വേഷമല്ല. കുമ്പളങ്ങി നൈറ്റ്സ് ഷൂട്ടിങ് നടന്ന വീട്ടിലാണ് ലൊക്കേഷൻ. കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭർത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം. ഞാൻ മേക്കപ്പ് ചെയ്ത ശേഷം ആർക്കും എന്നെ മനസിലായില്ല. എന്ത് ചെയ്യാനാണ് ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്. ഞാൻ വെളുത്തത് എന്റെ തെറ്റാണോ എന്നും പൊന്നമ്മ ബാബു ചോദിക്കുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…