India

കേരളം കുരുതിക്കളമാക്കാനുള്ള ഐസിസിന്റെ രണ്ടാം പദ്ധതിയും പൊളിച്ച് എന്‍ഐഎ

കൊച്ചി: പ്രളയത്തില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ വാങ്ങി തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടനപരമ്പരകള്‍ നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്ത് ഇത്തരമൊരു പദ്ധതിക്കായി കേരളത്തില്‍ പണമൊഴുക്കിയെന്നും സ്ഫോടനം നടത്താന്‍ റിക്രൂട്ട്മെന്റ് നടത്തിയെന്നുമുള്ള വിവരങ്ങളാണ് കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ അന്വേഷണത്തില്‍ കേന്ദ്രഏജന്‍സികള്‍ക്ക് ലഭിച്ചത്.

ശ്രീലങ്കന്‍ കൂട്ടക്കുരുതിയുടെ മുഖ്യആസൂത്രകന്‍ സഹ്രാന്‍ ഹാഷിം പാനായിക്കുളത്തും മലപ്പുറത്തും താമസിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലും ബംഗളുരുവിലും കാശ്മീരിലും ലങ്കന്‍ ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്തിയിരുന്നെന്ന് ശ്രീലങ്കന്‍ സേനാമേധാവി ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെയും വെളിപ്പെടുത്തിയിരുന്നു.

പ്രളയത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ചോദിക്കുന്ന വിലയ്ക്ക് ചിലര്‍ വാങ്ങിക്കൂട്ടുന്നതായി കേരളാ പൊലീസാണ് കണ്ടെത്തി ദേശീയ ഏജന്‍സികളെ അറിയിച്ചത്. അവര്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ചാവേറാകാന്‍ താന്‍ സന്നദ്ധനാണെങ്കിലും ഒപ്പമുള്ളവര്‍ ചാവേറാകാന്‍ വിസമ്മതിച്ചെന്നും അതിനാല്‍ ചാവേര്‍ സ്ഫോടന പരമ്പര നടപ്പാക്കാനായില്ലെന്നുമാണ് റിയാസ് അബൂബക്കറിന്റെ മൊഴി.

സ്വയം ചാവേറായി പൊട്ടിത്തെറിക്കാന്‍ റിയാസ് മാനസികമായി തയ്യാറെടുക്കുകയായിരുന്നു; സമാന ചിന്താഗതിക്കാര്‍ സഹകരിക്കാത്തതു കൊണ്ട് മാത്രം സ്‌ഫോടനശ്രമത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു

സുന്നി ജമാഅത്ത് വിഭാഗക്കാരനെങ്കിലും സുന്നി ആശയങ്ങളോടു താത്പര്യമില്ല. ഐസിസുമായി അടുപ്പിച്ചത് ഇപ്പോള്‍ സിറിയയിലുള്ള സുഹൃത്ത് ഷിജിയും റിയാസ് അബുബേക്കര്‍ കൊടും തീവ്രവാദിയെന്ന് എന്‍ഐഎ

പഴയ വാഹനങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനുള്ള പദ്ധതിയൊരുക്കിയത്. തിരക്കേറിയ നഗരങ്ങളില്‍ അനായാസം പാര്‍ക്ക് ചെയ്ത ശേഷം ഉഗ്രശേഷിയുള്ള സ്ഫോടനം നടത്താന്‍ കഴിയുന്നതായിരുന്നു പദ്ധതി. ചെന്നൈ സ്വദേശിയായ പൊലീസുകാരനാണ് തീവ്രവാദികള്‍ക്കായുള്ള വാഹന കടത്ത് സംഘത്തിന്റെ തലവന്‍. ചെന്നൈ സിറ്റി പൊലീസിലെ ക്രൈം സ്‌ക്വാഡ് അംഗമായിരുന്നു ഇയാള്‍. ചില ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

സംസ്ഥാനത്ത് നിന്നും ഇങ്ങനെ അമ്പതിലേറെ വാഹനങ്ങള്‍ ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. വാഹന സ്ഫോടന പരമ്പരകള്‍ക്കായി ലങ്കന്‍ സംഘടന കേരളത്തില്‍ റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ട്. പാലക്കാട്ടുകാരന്‍ ബെസ്റ്റിന്‍ വിന്‍സെന്റ്, കാസര്‍കോട്ടുകാരന്‍ അഷ്ഫാഖ് മജീദ് എന്നിവര്‍ 2016ല്‍ ശ്രീലങ്കയില്‍ പോയതായും ഹാഷിമിനെ കണ്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ഐ എ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

B4 Admin

Recent Posts

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

6 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

6 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

6 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

6 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

10 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

21 hours ago