ഗോൾ നേടിയ റോയ് കൃഷ്ണയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
ബെംഗളൂരു : ഇന്ത്യൻ സൂപ്പര്‍ ലീഗിൽ നോക്കൗട്ട് ഉറപ്പിക്കാനുള്ള സുവർണാവസരം കേരള ബ്ലാസ്റ്റേഴ്‌സ് കളഞ്ഞു കുളിച്ചു. പ്ലേ ഓഫ് ലക്ഷ്യമിട്ട് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്സി തോല്‍പിച്ചു. 32–ാം മിനിറ്റിൽ റോയ് കൃഷ്ണയാണു ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്തു കൊണ്ട് ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കബളിപ്പിച്ച് ജാവി ഹെർണാണ്ടസ് നൽകിയ പാസിൽനിന്നാണ് റോയ് കൃഷ്ണ വിജയ ഗോള്‍ നേടിയത്. പന്തു സ്വീകരിച്ച റോയ് കൃഷ്ണ പോസ്റ്റിന്റെ വലതു ഭാഗത്തുനിന്ന് ബുദ്ധിമുട്ടേറിയ ആംഗിളിൽ എടുത്ത ഷോട്ടിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൽ ഗില്ലിന് പാളിയതോടെ പന്ത് വലയിലെത്തുകയായിരുന്നു. തൊട്ടു പിന്നാലെ ഗോളിലേക്കെത്തുമായിരുന്ന ബെംഗളൂരുവിന്റെ രണ്ടവസരങ്ങൾ ഭാഗ്യം കൊണ്ട് വലയിലെത്തിയില്ല.
രണ്ടാം പകുതിയിൽ ഗോള്‍ നേടുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ടീമിൽ മൂന്നു മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും ഗോൾ വഴങ്ങാതെ ബെംഗളൂരു പിടിച്ചു നിന്നു. ഗോളടിക്കാനുള്ള ഏതാനും അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു.
സീസണിലെ ഏഴാം തോൽവി നേരിട്ടെങ്കിലും 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു . സീസണിലെ ഒൻപതാം വിജയം സ്വന്തമാക്കിയ ബെംഗളൂരു 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു.ഇന്ന് സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…