The fourteen-year-old girl is missing, worried that she will have to return to India if her father loses his job
യുഎസിൽ ഇന്ത്യന്‍ വംശജയായ 14 വയസുള്ള പെണ്‍കുട്ടിയെ മൂന്നാഴ്ചയായി കാണ്മാനില്ല. അമേരിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സയില്‍ കോണ്‍വേയില്‍നിന്നുള്ള തന്വി മരുപ്പള്ളി എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. ജനുവരി 17മുതലാണ് ഇന്ത്യന്‍ വംശജയായ പെൺകുട്ടിയെ കാണാതായത്.
ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമോ എന്ന ഭയം കാരണം പെണ്‍കുട്ടി വീടു വിട്ടതാകാമെന്ന് പോലീസ് സൂചിപ്പിക്കുന്നു. ജോലി നഷ്ടപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് തന്വി അച്ഛനോട് ചോദിച്ചിരുന്നതായും അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് കുട്ടിയോടു പറഞ്ഞിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പവന് പറഞ്ഞിരുന്നു.
ഇത് കേട്ടപ്പോൾ തന്വിക്കു വലിയ ഞെട്ടലായിരുന്നെന്നും. ഞാന്‍ ഇവിടെ അല്ലേ ഉള്ളത്. എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അവള് ചോദിച്ചിരുന്നതായും പിതാവ് പറഞ്ഞു. ഇത്തരം ആശങ്കകള്‍ കാരണമാവാം തന്വി വീടു വിട്ട് പോയതെന്ന് കോണ്‍വേ പോലീസ് പറയുന്നു. തന്‍വിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസമാക്കിയ തന്‍വിയുടെ മാതാപിതാക്കള്‍ക്ക് ഇനിയും ഇവിടെ പൌരത്വം ലഭിച്ചിട്ടില്ല. അടുത്തിടെ ജോലി നഷ്ടമായ തന്‍വിയുടെ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…