ഗാസിയാബാദ്: ഫാഷൻ ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷൻ ബ്ലോഗർ റിതിക സിംഗിനെ ഭർത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്.
ആഗ്രയിൽ സുഹൃത്തിനൊപ്പം ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു മുപ്പതുകാരിയായ റിതിക. ഭർത്താവ് ആകാശ് ഫ്ളാറ്റിൽ വരികയും, സുഹൃത്തിനൊപ്പം താമസിക്കുന്നതിനെ ചൊല്ലി റിതികയും ഭർത്താവും തമ്മിൽ വാക്കുതർക്കം നടക്കുകയും ചെയ്തു. ഇതിനിടെ ആണ് ഭർത്താവ് അക്രമാസക്തനാവുകയും രീതികയെ കൊലപ്പെടുത്തുകയും ചെയ്തത്.
ഇൻസറ്റഗ്രാമിൽ 44,000 ഫോളോവേഴ്സ് ആണ് ഫാഷൻ, ലൈഫ് സ്റ്റൈൽ ബ്ലോഗറായ രീതികയ്ക്ക് ഉള്ളത്. 2014 ലാണ് റിതികയും ആകാശും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. ആകാശിന് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരുന്നതിനാൽ റിതികയുടെ ശമ്പളം പിടിച്ചുവാങ്ങുക പതിവായിരുന്നുവെന്ന് റിതികയുടെ കുടുംബം പറഞ്ഞു.
ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ
ഞാന്‍ ആര് എസ് എസു കാരന്; ജസ്റ്റിസ് ചിത്തരഞ്ജന് ദാസ് പറഞ്ഞത് കേട്ടോ?
ദില്ലി : ആം ആദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ…
ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്. ജനങ്ങള്‍ ഇതുപോലെ…