Wednesday, May 1, 2024
spot_img

ലൈഫ് സ്റ്റൈൽ ബ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ; കൈയും കാലും കെട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടാണ് കൊലപാതകം

ഗാസിയാബാദ്: ഫാഷൻ ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷൻ ബ്ലോഗർ റിതിക സിംഗിനെ ഭർത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്.

ആഗ്രയിൽ സുഹൃത്തിനൊപ്പം ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു മുപ്പതുകാരിയായ റിതിക. ഭർത്താവ് ആകാശ് ഫ്‌ളാറ്റിൽ വരികയും, സുഹൃത്തിനൊപ്പം താമസിക്കുന്നതിനെ ചൊല്ലി റിതികയും ഭർത്താവും തമ്മിൽ വാക്കുതർക്കം നടക്കുകയും ചെയ്തു. ഇതിനിടെ ആണ് ഭർത്താവ് അക്രമാസക്തനാവുകയും രീതികയെ കൊലപ്പെടുത്തുകയും ചെയ്തത്.

ഇൻസറ്റഗ്രാമിൽ 44,000 ഫോളോവേഴ്‌സ് ആണ് ഫാഷൻ, ലൈഫ് സ്റ്റൈൽ ബ്ലോഗറായ രീതികയ്ക്ക് ഉള്ളത്. 2014 ലാണ് റിതികയും ആകാശും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. ആകാശിന് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരുന്നതിനാൽ റിതികയുടെ ശമ്പളം പിടിച്ചുവാങ്ങുക പതിവായിരുന്നുവെന്ന് റിതികയുടെ കുടുംബം പറഞ്ഞു.

Related Articles

Latest Articles