Healthy-Food
ശരീരഭാരം കുറയ്ക്കാനുള്ള ഓട്ടത്തിൽ പലരും പലവിധത്തിലുള്ള തെറ്റുകളും ചെയ്യാറുണ്ട്. എന്നാൽ ഇതൊക്കെ ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതവും നോക്കി വേണം ചെയ്യാൻ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒഴിവാക്കേണ്ട ചില പാനീയങ്ങൾ ഉണ്ട്. അത് ഏതൊക്കെയാണ് നോക്കാം.
ജ്യൂസുകള്‍ ആണെങ്കില്‍പ്പോലും സംസ്‌കരിച്ച പാനീയങ്ങള്‍ ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. കുപ്പികളില്‍ ലഭിക്കുന്ന ജ്യൂസുകളില്‍ പ്രിസര്‍വേറ്റീവുകളും രുചി വര്‍ധിപ്പിക്കുന്നതിനുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇത്തരം ജ്യൂസുകളില്‍ മധുരത്തിന്റെ അളവും കൂടുതലാണ്.
എയറേറ്റഡ് ഡ്രിങ്ക്സിലും സോഡയിലും മധുരത്തിന്റെയും കലോറിയുടെയും അളവ് വളരെ കൂടുതലാണ്. ഈ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ നമ്മള്‍ വേഗത്തില്‍ ഊർജ്ജസ്വലരാകുകയും പെട്ടെന്ന് വിശപ്പ് ഇല്ലാതാവുകയും ചെയ്യും.
മദ്യം കഴിക്കുന്നത് ശരീരത്തിന് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിക്കുന്ന പ്രക്രിയ സാവധാനമാക്കുകയും ചെയ്യുന്നു. മദ്യപാനം ഇടയ്ക്കിടക്ക് വിശപ്പുണ്ടാക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു.
പഴങ്ങള്‍ക്കൊണ്ടുള്ള ഷേക്ക് കുറച്ചൊക്കെ ആരോഗ്യപ്രദമാണെങ്കിലും അതില്‍ ചേര്‍ക്കുന്ന വനില, ചോക്കലേറ്റ് എന്നിവ ശരീരഭാരം കൂട്ടാൻ കാരണമാകുന്നവയാണ്. പാല്‍, പഞ്ചസാര, ഐസ്‌ക്രീം, ചോക്ക്ലേറ്റ് എന്നിവയില്‍ കൊഴുപ്പും കലോറിയും വളരെ കൂടുതലാണ്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…