Health

നിങ്ങൾക്ക് വണ്ണം കുറയ്ക്കണോ? കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കാം

വണ്ണം കുറയ്ക്കാൻ ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ് നമ്മളിൽ പലരും. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കാനാകും. എന്നാൽ ഇതൊന്നും പലർക്കും അറിയില്ല. ഉയർന്ന ഫൈബറും ജലാംശവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്. ഇവയെ നെഗറ്റീവ് കലോറി ഭക്ഷണങ്ങൾ എന്ന് വിളിക്കുന്നു. ഈ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

തണ്ണിമത്തൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ഭക്ഷണമാണ് തണ്ണിമത്തൻ.

വെള്ളരിക്കയിൽ 100 ഗ്രാമിൽ 15 കിലോ കലോറി അടങ്ങിയിരിക്കുന്നു. ഈ പച്ചക്കറിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് ഇത് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നൽകുന്നതിനൊപ്പം ദാഹം ശമിപ്പിക്കുകയും ചെയ്യും.

100 ഗ്രാം കാരറ്റിൽ 41 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇതിലെ വിറ്റാമിൻ എ ഉള്ളടക്കം കണ്ണിന് നല്ലതാണ്. കൂടാതെ ഇത് ശരീരഭാരം കുറക്കുന്നു.

സരസഫലങ്ങൾ കുടലിന് മികച്ചതാണ് ബെറിപ്പഴങ്ങൾ. പ്രത്യേകിച്ച് ബ്ലാക്ക്‌ബെറി, ബ്ലൂബെറി. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പുഷ്ടമായ, ഈ രണ്ട് സരസഫലങ്ങളും കുടലിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Meera Hari

Recent Posts