Health

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു. അഞ്ചു ലക്ഷത്തിൽപരം സ്‌ക്വയർ ഫീറ്റിലുള്ള വിശാലമായ ആശുപത്രിയിൽ അഞ്ഞൂറ് ബെഡുകളും അൻപതിലധികം സ്പെഷ്യലിറ്റികൾക്കും പുറമെ 10 മോഡുലാർ OT ചേംമ്പേഴ്‌സ്, 170 ക്യുബിക്കിൽ ICU ബെഡുകൾ, വിപ്രോ ജിയുടെ 3D allia കാത് ലാബ്, ദക്ഷിണ കേരളത്തിൽ തന്നെ ആദ്യമായിട്ടുള്ള ഫ്ലൂറസെൻ്റ് മൈക്രോസിസ്റ്റം ഫോർ മൈക്രോ സർജറി, റോബോട്ടിക് സർജറി സിസ്റ്റം, പേഷ്യൻ്റ് ഫ്രണ്ട്ലി മോട്ടോറൈസ്ഡ് എക്‌സ്-റേ, ലാബ് സാമ്പിളുകൾ പെട്ടെന്ന് എത്തിക്കാനുള്ള ന്യുമാറ്റിക് ച്യൂട്സ് ,രണ്ടായിരം പേർക്ക് ആഹാരം ഒരുക്കാൻ കഴിയുന്ന മൾട്ടി ക്യൂസീൻ ഡയറ്റ് കിച്ചൺ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന 650 കാറുകൾ പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റം കേരളത്തിലെ ആശുപത്രികളിൽ തന്നെ ആദ്യമായിട്ടാണ്. ലേഡീസ് ഡ്രൈവ് ചെയ്യുന്ന കാറുകൾക്ക് പാർക്കിംഗിന് പ്രത്യേക സൗകര്യം, 5G ഇനേബിൾഡ് ആംബുലൻസ് തുടങ്ങിയവയും ഉണ്ടായിരിക്കും. സൂര്യപ്രകാശം നേരിട്ട് എത്തുന്ന വിധത്തിൽ ആണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത് . കാറ്റും വെളിച്ചവും പച്ചപ്പും നിറഞ്ഞ ഒരു ഗ്രീൻ ഫീൽഡ് ആശുപത്രി ആണ് മാനേജ്മെൻ്റ് വിഭാവനം ചെയ്യുന്നത്.

രോഗികളുടെ സുരക്ഷക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജെ സി ഐ നോംസ് പ്രകാരം ആണ് ആശുപത്രിയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. ഇൻ്റർനാഷണൽ ലെവലിലുള്ള സേഫ്റ്റി മെക്കാനിസം ആണ് ഫയർ ഫൈറ്റിംഗ് , പൊലൂഷൻ, വാട്ടർ സപ്ലൈ എന്നിവയിൽ ഉപയോഗിച്ചിരിക്കുന്നത്

രോഗികളുടെ വിവരങ്ങൾ വളരെക്കാലം സൂക്ഷിക്കാൻ കഴിയുന്ന സെൻട്രി സിറ്റി എന്ന അത്യാധുനിക സോഫ്റ്റ്‌വെയർ സജ്ജീകരിച്ചിട്ടുണ്ട്. രോഗികളുടെ രോഗ വിവരങ്ങൾ ഡോക്ടർമാർക്ക് അപ്പോൾത്തന്നെ അറിയുവാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഇതിൻ്റെ എല്ലാ ഫേസുകളും പൂർത്തിയായാൽ രോഗികൾക്ക് വിദഗ്ദ ചികിത്സ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ആവശ്യം ഉണ്ടാകില്ല . ആക്സിഡൻ്റ് ആൻഡ് ട്രോമ കെയറിൽഎസ് പി ഫോർട്ട് തനതായ മുദ്ര പതിപ്പിച്ചത് പോലെ എല്ലാ ഡിപ്പാർട്ട്മെൻ്റുകളുടെയും വിദഗ്ദ സേവനം മാനേജ്മെൻ്റ് ഉറപ്പുനൽകുന്നു. കൂടാതെ 5 കിലോമീറ്ററിനുള്ളിൽ ആശുപത്രിയിലേക്ക് വരാൻ പ്രയാസമുള്ളവർക്ക് ആംബുലൻസ് സൗകര്യവും നൽകുന്നതാണ്.

പത്രപ്രവർത്തകരിൽ 65വയസ്സ് കഴി ഞ്ഞവർക്ക് – റിട്ടയർ ചെയ്തവർക്കും അല്ലാത്തവർക്കും അവരുടെ ജീവിത പങ്കാളിക്കും വർഷത്തിൽ ഒരു പ്രാവശ്യം സൗജന്യമായി മെഡിക്കൽ ചെക്ക് അപ്പ് ചെയ്യാം . ജോലിയിലുള്ളവർക്ക് ആശുപത്രി നിരക്കുകളിൽ ഇളവുകൾ നൽകുന്ന ഡിസ്‌കൗണ്ട് കാർഡുകൾ നൽകും.

ലോകോത്തര നിലവാരത്തിലുള്ള ഇവിടുത്തെ സൗകര്യങ്ങൾ സാധാരണ ജനങ്ങൾക്കു കൂടി ലഭ്യമാക്കാൻ കഴിയുന്ന തരത്തിലാണ് ഇതിൻ്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നതെന്നും ഇന്ത്യക്കു പുറത്തുള്ളവർക്കും ചികിത്സ ലഭ്യമാക്കുവാനുള്ള മെഡിക്കൽ ടൂറിസം പാക്കേജുകൾ ലഭ്യമാണെന്നും സിഎംഡി ഡോ. അശോക് പറഞ്ഞു

ദക്ഷിണ കേരളത്തിലെ അറിയപ്പെടുന്ന ആശുപത്രി ആയ എസ്‌പി ഫോർട്ട് ആശുപത്രി, കാൽ നൂറ്റാണ്ടിനു മുൻപ് എസ് പോറ്റിവേലു എന്ന വ്യവസായി ആരംഭിച്ചതാണ്. ആക്സിഡൻ്റ് ആൻഡ് ട്രോമ കെയർ ചികിത്സയിൽ തനതായ ഒരു സ്ഥാനവും സാധാരണക്കാരുടെ ആശുപത്രി എന്ന പേരും നേടിയെടുക്കാൻ എസ് പി ഫോർട്ട് ആശുപത്രിക്ക് വളരെ വേഗം കഴിഞ്ഞു. ഇതിനെ തുടർന്ന് എസ്പി ഹെൽത്ത് പ്ലസ്, എസ് പി വെൽ ഫോർട്ട് എന്നീ ആശുപത്രികൾ പ്രവർത്തനം തുടങ്ങി.

B4 Admin

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

1 day ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

1 day ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

1 day ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

1 day ago