Cinema

ദിലീപും കാവ്യയും അവരുടെ ശാരീരിക പ്രവൃത്തികൾ കൊണ്ട് ജീവിതത്തിലും കരിയറിലും വിജയിച്ചവരാണ്; താരദമ്പതികൾക്ക് ബോഡി ഷെയിമിങ്, പ്രതികരണവുമായി ആരാധകർ

ബോഡി ഷെയിമിങ് എന്ന വാക്ക് പുതിയതാണ്. പക്ഷേ, എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ പരിഹസിക്കപ്പെടുന്നു. ദേശ–ലിംഗ–ഭാഷാ വ്യത്യാസമില്ലാതെ ലോകം ആളുകളെ ഇങ്ങനെ അവമതിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്.

സോഷ്യൽ മീഡിയയിൽ പരസ്യമായി പലരെയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്യുന്ന കാഴ്ചകളും നമുക്ക് അന്യമല്ല. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതാണ് ദിലീപിനും കാവ്യക്കും എതിരെ ബോഡി ഷെയ്മിങ്. ഇപ്പോഴിതാ അതിനെതിരെയുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് കാവ്യാമാധവൻ ഗേൾസ് ഫാൻസ്‌.

കാവ്യാമാധവൻ ഗേൾസ് ഫാൻസിന്റെ കുറിപ്പ് ഇങ്ങനെയാണ്:

ഓരോ മനുഷ്യനും വ്യത്യസ്തനാണ്. ആ വ്യത്യാസം അയാളുടെ സ്വഭാവത്തിലും ഇഷ്ടങ്ങളിലും മാത്രമല്ല രൂപത്തിലും – പൊക്കം,വണ്ണം, നിറം,…എല്ലാത്തിലും ഉണ്ട്. അതിന്റെ പേരില്‍ അയാളെ കളിയാക്കാന്‍ മറ്റുള്ളവര്‍ക്കു എന്ത് അവകാശമാണുള്ളത്?? കളിയാക്കുന്ന നിങ്ങള്‍ എല്ലാം തികഞ്ഞവരാണോ??? ഇനി ആണെന്ന് നിങ്ങള്‍ക്കു ഉത്തമബോധ്യമുണ്ടെങ്കില്‍ തന്നെ, നിങ്ങള്‍ അഹങ്കരിക്കുന്ന നിങ്ങളുടെ സൗന്ദര്യവും അംഗലാവണ്യവും നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും ??
Body Shaming വെച്ചു തമാശകള്‍ സൃഷ്ട്ടിക്കുന്ന പ്രവണത അടുത്ത കാലത്താണ് ഏറെക്കുറെ അവസാനിച്ചത്. നവ മാധ്യമങ്ങളിലൂടെ പ്രതികരണശേഷിയുള്ള തലമുറ വളര്‍ന്നുവരുന്നതും ഇത്തരം തെറ്റായ പ്രവണതകളെ ശക്തമായി എതിര്‍ക്കുന്നതും ഒക്കെ നല്ലതുതന്നെ. Body Shamingനു എതിരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ ഇറങ്ങുന്നതും അവ ചര്‍ച്ചവിഷയമാക്കുന്നതും വിജയിക്കുന്നതുമൊക്കെ പുതിയ പ്രതീക്ഷകള്‍ക്കു വഴിതെളിക്കുന്നുണ്ട്.

പക്ഷെ ഇതിനെല്ലാം ഇടയില്‍ സൗകര്യപൂര്‍വ്വം എല്ലാരും മാറ്റിനിര്‍ത്തുന്ന 2 പേരുണ്ട് – ദിലീപും കാവ്യയും. അവരുടെ അഭിനയത്തെയും, അവരുടെ തീരുമാനങ്ങളെയും, നിലവില്‍ അവര്‍ക്കെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ വെച്ചുമൊക്കെ നിങ്ങള്‍ക്കവരെ വിമര്‍ശിക്കണമെങ്കില്‍ വിമര്‍ശിക്കാം; അതു നിങ്ങളുടെ ഇഷ്ടം. പക്ഷെ അതിനപ്പുറം അവരുടെ ശരീരഘടനയെ കളിയാക്കാന്‍ നിങ്ങള്‍ക്കെന്തു അവകാശം?? പല ഇന്റര്‍വ്യൂസിലും ദിലീപ് പറഞ്ഞിട്ടുണ്ട് തനതു നായകസങ്കല്പങ്ങളെ പൊളിച്ചെഴുതി അദ്ദേഹം താരമൂല്യമുള്ള നായകസ്ഥാനത്തു എത്തിയതിന്റെ കഥ. അതുപോലെ മെലിഞ്ഞു കൊലുന്നനെയുള്ള നായിക സങ്കല്പങ്ങളേക്കാള്‍ അല്പം വണ്ണമുള്ള തനികേരളീയസ്ത്രീയുടെ പ്രതിരൂപമായ കാവ്യയുടെ വിജയകഥയും എല്ലാര്‍ക്കും സുപരിചിതമാണ്.

അന്നും ഇവര്‍ക്കു Body Shaming ന്റെ പേരില്‍ അപമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് പക്ഷെ അതു വളരെ കൂടുതലാണ്. ഫാന്‍ഫൈറ്റ്കളിലും അതിനുമപ്പുറം പബ്ലിക് പ്ലാറ്റ്‌ഫോമുകളിലെ സാധാരണ പോസ്റ്റുകളിലും, കമന്റുകളിലും ഒക്കെ ഒരാളെ ഇങ്ങനെ അപമാനിക്കുന്നത് തീര്‍ത്തും തെറ്റായ പ്രവണതയാണ്. ഇങ്ങനെ അപമാനിക്കാന്‍ മുന്നിട്ടു ഇറങ്ങിയവരെ, നിങ്ങളുടെ ‘സുന്ദര രൂപം’ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ???? എന്നാല്‍ നിങ്ങളുടെ dp കളിലൂടെ മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട് ?? ഇനി വേറൊരു കൂട്ടര്‍ സ്വന്തം രൂപത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് fake dp വെച്ചും, dp remove ചെയ്തും ഇവരെ അപമാനിക്കാന്‍ മുന്നിട്ടിറങ്ങുന്നുണ്ട് ?? മെലിഞ്ഞിരുന്നാലേ ഭംഗിയുള്ളു എന്ന് നിങ്ങള്‍ അങ്ങു ഉറപ്പിച്ചോ ?? പൊക്കമില്ലാത്തവര്‍ക്കു ജീവിതത്തില്‍ വിജയിക്കാന്‍ പറ്റില്ലന്ന് നിങ്ങളാണോ തീരുമാനിക്കുന്നത് ?? വെളുത്തനിറം മാത്രമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ വിശ്വസിക്കുന്നത് ?? വിദേശത്തുപോയി സര്‍ജറി ചെയ്തു (മെലിഞ്ഞ) രൂപവും സൗന്ദര്യവും വെച്ചുപിടിപ്പിക്കാനും പുട്ടിയടിച്ചുകേറ്റി പ്രായക്കുറവ് കാണിച്ചു നെഗളിക്കാനോ എല്ലാര്‍ക്കും താല്പര്യവും സമയവും സാഹചര്യവും ഉണ്ടാകണമെന്നില്ല. കാവ്യയും ദിലീപും അവരുടെ ശാരീരിക പ്രത്യേകതകള്‍ വെച്ചുകൊണ്ടുതന്നെ ജീവിതത്തിലും ക്യരിയറിലും വിജയിച്ചവരാണ്. ഇനി നിങ്ങളുടെ സൗന്ദര്യ സര്‍ട്ടിഫിക്കറ്റ് ഒന്നും അവര്‍ക്കു ആവശ്യമില്ല??

നിങ്ങള്‍ക്കവരോടുള്ള വിരോധം മറ്റെന്തു കാരണത്തിന്റെ പുറത്താണേലും അതു പ്രകടിപ്പിക്കാന്‍ അവരുടെ ശരീര ഘടനയെ വെച്ചു അസഭ്യം പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ്. ഇത്തരം പ്രവര്‍ത്തികളിലൂടെ നിങ്ങള്‍ നടത്തുന്നതും ്‌ലൃയമഹ മയൗലെ തന്നെയാണ്. ആ നിങ്ങള്‍ തന്നെ അതിജീവിതയ്ക്കു വേണ്ടി ഘോരാഘോരം വാദിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു ??

ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു ഒരാളോടുള്ള നിങ്ങളുടെ അസൂയയോ വെറുപ്പോ എന്തുമാകട്ടെ, അതു പ്രകടിപ്പിക്കേണ്ടത് അയാളെ Body Shaming നടത്തികൊണ്ടാകരുത്!

Anandhu Ajitha

Recent Posts

കുറ്റബോധം ലവലേശമില്ല ! ചിരിച്ചും കൈവീശി കാണിച്ചും ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച ഷാഹിദ് റഹ്‌മാൻ ; പ്രണയക്കെണിയിൽ വീണ യുവതി ആശുപത്രിയിൽ തുടരുന്നു

കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…

8 hours ago

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !!ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന ; നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പെന്റഗൺ

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…

9 hours ago

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…

9 hours ago

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…

9 hours ago

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…

10 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…

11 hours ago