Kerala

കള്ളവോട്ട് വിവാദം: നിയമനടപടികൾക്കായി തെളിവുകൾ നാളെ കൈമാറുമെന്ന് കെ സുധാകരൻ

കണ്ണൂർ: കള്ളവോട്ട് വിവാദത്തിൽ കൈവശമുള്ള തെളിവുകൾ നിയമനടപടികൾക്കായി നാളെ കൈമാറുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. കള്ളവോട്ട് നടന്നുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണം സ്വാഗതാർഹമാണെന്നും സുധാകരൻ വ്യക്തമാക്കി.

പിലാത്തറ എ യുപി സ്കൂളിലെ 19-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണം ഉയർന്നിരിക്കുന്നത്. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകൾ കള്ളവോട്ട് ചെയ്തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കള്ളവോട്ട് ചെയ്ത സലീന പഞ്ചായത്ത് അംഗമാണ്. കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണ വ്യക്തമാക്കി.

പ്രിസൈഡിങ് ഓഫീസർ ചട്ടങ്ങൾ പാലിച്ചില്ലെന്നും തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കളക്ടർ അന്വേഷണം നടത്തണമെന്നും കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

B4 Admin

Recent Posts

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

12 minutes ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

23 minutes ago

നാരീശക്തിക്ക് കരുത്തേകാൻ അചഞ്ചല പ്രതിജ്ഞ; സങ്കുചിത രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

വനിതാ സംവരണവുമായി ബന്ധപ്പെട്ട നാരീശക്തി വന്ദൻ ഭേദഗതി ബിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് നടപ്പിലാക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഇച്ഛാശക്തി അജയ്യമാണെന്നും…

24 minutes ago

സനാതന ധർമ്മത്തിന്റെ ആഗോള നന്മയ്ക്കായി ഭാരതത്തിന്റെ ഉയർച്ച ദൈവഹിതമെന്ന് ഡോ. മോഹൻ ഭാഗവത്

ലോകത്തിന്റെ നന്മയും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടാണ് സനാതന ധർമ്മത്തിന്റെയും ഭാരതത്തിന്റെയും പുനരുത്ഥാനം സംഭവിക്കുന്നതെന്നും അത് ഈശ്വരഹിതത്താൽ നിശ്ചയിക്കപ്പെട്ട ചരിത്രനിയോഗമാണെന്നും രാഷ്ട്രീയ…

28 minutes ago

565 പുതിയ ശാഖകളും 22 ലക്ഷം കുടുംബങ്ങളും: ശതാബ്ദി ജനസമ്പർക്ക വിജയം ദില്ലിയിൽ അവതരിപ്പിച്ച് സംഘം

രാഷ്ട്ര വന്ദനം മഹാസംഗമത്തോടനുബന്ധിച്ച് ശതാബ്ദി വർഷത്തിൽ സംഘടിപ്പിച്ച വിപുലമായ ജനസമ്പർക്ക പ്രവർത്തനങ്ങളുടെയും സംഘടനാ വളർച്ചയുടെയും കണക്കുകൾ ദില്ലിയിൽ അവതരിപ്പിച്ചു. അഞ്ഞൂറ്റി…

6 hours ago

ശതാബ്ദിയുടെ നിറവിൽ ഭാരതത്തിന്റെ കരുത്തുറ്റ മുന്നേറ്റം: ‘രാഷ്ട്ര വന്ദനം’ സംഗമത്തിന് ദില്ലിയിൽ ഗംഭീര തുടക്കം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറു വർഷം നീണ്ട നിസ്വാർത്ഥ സേവനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും പൊൻതൂവലായി 'രാഷ്ട്ര വന്ദനം' മഹാസംഗമം തലസ്ഥാന…

6 hours ago