തിരുവനന്തപുരം : ടെക്നോപാർക്കിൽ ആളൊഴിഞ്ഞ പ്രദേശത്ത് എക്സൈസ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ബോംബ് പൊട്ടിത്തെറിച്ചു. എക്സൈസ് കഴക്കൂട്ടം റെയ്ഞ്ചിൻ്റെ പരിശോധനക്കിടെ ടെക്നോപാർക്ക് ഫേസ് മൂന്നിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് ഇന്നു രാവിലെ വ്യാജമദ്യം കണ്ടെത്തിയത്. തുടർന്ന് പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് സ്ഥലത്തെത്തി.
പരിശോധനയ്ക്കിടെ പഴയ ജനറേറ്ററിനു സമീപം കഞ്ചാവ് പൊതിയുന്ന രീതിയിൽ പൊതി കണ്ടു. അതു തുറന്നു പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് താഴെയിട്ടപ്പോൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.രാവിലെ പൊതി അവിടെ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നാടൻ ബോംബ് കൊണ്ടു വച്ചതാണെന്നുമാണ് സംശയം.
സംഭവത്തിൽ പൊലീസ് – എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…