ഡോ. ഷഹീൻ ഷാഹിദ്
ദില്ലിക്ക് സമീപം ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടറെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗം സ്ഥാപിക്കുന്ന ചുമതല ഏൽപ്പിച്ചിരുന്നതായി ദില്ലി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഡോ. ഷഹീൻ ഷാഹിദിന് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൾ-മുമിനാത്തി’ന്റെ ഇന്ത്യയിലെ ചുമതലയാണ് നൽകിയിരുന്നത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് പാകിസ്ഥാനിൽ ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ ഭർത്താവായ യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ പ്രധാന സൂത്രധാരനായിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിനിടെ മെയ് 7-ന് ഇയാൾ കൊല്ലപ്പെട്ടിരുന്നു.
ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയാണ് ഷഹീൻ ഷാഹിദ് . ഫരീദാബാദിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര മൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷഹീൻ ഷാഹിദിന്റെ കാറിൽ നിന്ന് ഒരു അസ്സോൾട്ട് റൈഫിളും കണ്ടെടുത്തിരുന്നു. ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും തീവ്ര ജ്വലനശേഷിയുള്ള വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗനായി എന്ന മുസൈബുമായി ഷഹീൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. അൽ-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറാണ് ഷഹീൻ.
ദില്ലിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറായിരുന്നു ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ. ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിന് അനുകൂലമായി പോസ്റ്ററുകൾ ഒട്ടിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുസമ്മിൽ അറസ്റ്റിലായത്.
ഒരു അസ്സോൾട്ട് റൈഫിൾ, ഒരു പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഷഹീൻ ഷാഹിദിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഹരിയാനയുടെ (HR 51) ലൈസൻസ് പ്ലേറ്റുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാർ മുസമ്മിലിനെ ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് പരിശോധിച്ചത്.
മുസമ്മിലിന്റെ വെളിപ്പെടുത്തലുകൾ അമോണിയം നൈട്രേറ്റാണെന്ന് സംശയിക്കുന്ന വൻതോതിലുള്ള സ്ഫോടക വസ്തുക്കളും, 20 ടൈമറുകളും, മറ്റ് സംശയാസ്പദമായ വസ്തുക്കളും കണ്ടെത്താൻ പോലീസിനെ സഹായിച്ചു.
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ കനത്ത തിരിച്ചടി നേരിട്ട ജെയ്‌ഷെ മുഹമ്മദ്, ഇന്ത്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം ശക്തമാക്കിയതായും, ഒക്ടോബറിൽ തങ്ങളുടെ ആദ്യ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൾ-മുമിനാത്ത്’ രൂപീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ഈ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. പാകിസ്ഥാനിലെ ബഹാവൽപൂർ, കറാച്ചി, മുസഫറാബാദ്, കോട്ലി, ഹരിപൂർ, മൻസേര എന്നിവിടങ്ങളിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി ദുർബലരായ സ്ത്രീകളെയും, ജെയ്‌ഷെ കമാൻഡർമാരുടെ ഭാര്യമാരെയും ഇവർ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…