Bomb threat at corporation headquarters in Mumbai municipality; Police did not find anything suspicious
മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പിൽ കോർപ്പറേഷന്റെ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇ-മെയിയിലൂടെയാണ് ഓഫീസ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
എന്നാൽ ഓഫീസ് കെട്ടിടത്തിലും പരിസരത്തും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദേശം അയച്ചവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയിലെ 50-ലധികം ആശുപത്രികളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ആശുപത്രി കിടക്കകൾക്കടിയിലും ശുചിമുറികളിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം എത്തിയത്. പോലീസ് പരിശോധന നടത്തിയെങ്കിലും സംശയ്സാപദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മുംബൈയിലെ ജസ്ലോക് ഹോസ്പിറ്റൽ, റഹേജ ഹോസ്പിറ്റൽ, സെവൻ ഹിൽ ഹോസ്പിറ്റൽ, കോഹിനൂർ ഹോസ്പിറ്റൽ, കെഇഎം ഹോസ്പിറ്റൽ, ജെജെ ഹോസ്പിറ്റൽ, സെൻ്റ് ജോർജ് ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ബീബിൾ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ നിന്നാണ് സന്ദേശമെത്തിതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…