Death
കൊൽക്കത്ത: ആനിമേഷന്‍ സീരീസിലെ രംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിടെ ടെറസില്‍ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ബിരാജ് പച്ചിസിയാണ് അപകടത്തില്‍ മരിച്ചത്. കുട്ടി ഫൂല്‍ബഗന്‍ ഏരിയയിലെ പതിനൊന്ന് നിലയുള്ള കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് ചാടിയതെന്ന് പൊലീസ് അറിയിച്ചു.
ഉടനെ തന്നെ കുട്ടിയെ അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാത്രമല്ല കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ടെറസില്‍ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്നും നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തിൽ കുടൂതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതു വരെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആനിമേഷന്‍ സീരീസിലെ രംഗം പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാൽ ഇതുവരെ മരണത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…